പരസ്പര വ്യത്യാസം മറയ്ക്കാൻ കടലാസ് പേപ്പർ ബാഗ് മുഖത്തണിഞ്ഞ മനുഷ്യർ: ശ്രദ്ധേയമായി 'ഷിർക്കോവ'

Published : Dec 17, 2024, 11:44 AM IST
പരസ്പര വ്യത്യാസം മറയ്ക്കാൻ കടലാസ് പേപ്പർ ബാഗ് മുഖത്തണിഞ്ഞ മനുഷ്യർ: ശ്രദ്ധേയമായി 'ഷിർക്കോവ'

Synopsis

നാടകസംബന്ധിയായ  പുസ്തകങ്ങളിലൂടെയാണ് സിനിമ മനസിൽ ഇടം പിടിച്ചത്.

രസ്പര വ്യത്യാസം മറയ്ക്കാൻ എല്ലാവരും കടലാസ് സഞ്ചികൾ കൊണ്ടു മുഖം മറച്ച ഒരു സമൂഹം. അവരെക്കുറിച്ചുള്ള സിനിമയാണ് 'ഷിർക്കോവ -  ഇൻ ലൈസ് വീ ട്രസ്റ്റ്'. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഇഷാൻ ശുക്ലയ്ക്ക് ജോലിയുടെ ഭാഗമായുള്ള സ്ഥിരം ട്രെയിൻ യാത്രകളിൽ സഹയാത്രികരുടെ ചിത്രം വരയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞ് ചിത്രങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ആ മനുഷ്യർക്കെല്ലാം വിരസതയും വിഷാദവും ഇടകലർന്ന മുഖഭാവമാണെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹവും അവരിൽ ഒരാളായി മാറുന്നു എന്ന ചിന്തയിൽ നിന്നാണ് പേപ്പർ ബാഗുകൾ മുഖത്തണിഞ്ഞ മനുഷ്യരുടെ രൂപങ്ങൾ മനസിൽ വരുന്നത്. 

ഒരേസമയം ലളിതവും ശക്തവുമായ അടയാളമാണ് പേപ്പർ ബാഗുകൾ എന്ന് ഇഷാൻ പറയുന്നു. ഒരു സമൂഹത്തിലെ എല്ലാവരുടെയും തല പേപ്പർ ബാഗുകൾ കൊണ്ട് മൂടിയിരിക്കുമ്പോൾ വ്യക്തിത്വ വ്യത്യാസങ്ങൾ അപ്രത്യക്ഷവുകയാണ്. ചിത്രരചനയും ആനിമേഷനും നാടകവും സാഹിത്യവും സമന്വയിപ്പിച്ച് സിനിമകൾ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഷിർക്കോവയെന്നും സംവിധായകൻ പറയുന്നു. നാടകസംബന്ധിയായ  പുസ്തകങ്ങളിലൂടെയാണ് സിനിമ മനസിൽ ഇടം പിടിച്ചത്. സ്വത്രന്ത സിനിമകളെയും, സിനിമാ പ്രവർത്തകരെയും മുൻനിരയിൽ എത്തിക്കുന്നതിൽ ഐ.എഫ്.എഫ്.കെ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഇഷാൻ ശുക്ല പറഞ്ഞു. 

റോട്ടർഡാം മുതൽ ഐഎഫ്എഫ്‌കെ വരെ; ആസ്വാദക ശ്രദ്ധനേടി 'കിസ് വാഗൺ', മൂന്നാം പ്രദര്‍ശനത്തിന് മിഥുൻ മുരളി പടം

'ഷിർക്കോവ - ഇൻ ലൈസ് വീ ട്രസ്റ്റി'ന്റെ അവസാന പ്രദർശനം ഇന്ന് (17 ഡിസംബർ) രാത്രി 8.30 ന് ന്യൂ തീയേറ്ററിൽ നടക്കും. ഴാങ് ഫ്രാൻസ്വായുടെ 'എ ബോട്ട് ഇൻ ദ ഗാർഡൻ', കിയാറ മാൾട്ട, സെബാസ്റ്റിൻ ലോഡൻബക്ക് എന്നിവർ സംവിധാനം ചെയ്ത 'ചിക്കൻ ഫോർ ലിൻഡ' എന്നിവയാണ് ഐഎഫ്എഫ്‌കെയിലെ മറ്റ് രണ്ട് ആനിമേഷൻ ചിത്രങ്ങൾ. 'ചിക്കൻ ഫോർ ലിൻഡ' നാളെ(18 ഡിസംബർ) വൈകിട്ട് മൂന്നിന് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും. 'എ ബോട്ട് ഇൻ ദ ഗാർഡൻ' ഇന്ന് (17 ഡിസംബർ) ഏരീസ്പ്ലക്‌സിലും പ്രദർശിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി