'അഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അവൻ ജനിച്ചു, ക്രിസ്തുവിന് ഒരു ദിവസം മുൻപേ'; ചാര്‍ലി ഓര്‍മ്മയിൽ ഉണ്ണി ആര്‍

Web Desk   | Asianet News
Published : Dec 24, 2020, 11:02 AM IST
'അഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അവൻ ജനിച്ചു, ക്രിസ്തുവിന് ഒരു ദിവസം മുൻപേ'; ചാര്‍ലി ഓര്‍മ്മയിൽ ഉണ്ണി ആര്‍

Synopsis

പാര്‍വതിയായിരുന്നു നായിക കഥാപാത്രമായ ടെസയെ അവതരിപ്പിച്ചത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. 

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി 2015ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു കേന്ദ്ര കഥാപാത്രമായ ചാര്‍ലിയെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കഥാകൃത്ത് ഉണ്ണി ആര്‍.

2013ല്‍ മദ്രാസിലെ ഒരു കഫേയില്‍ ഇരുന്ന് ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം കുറിച്ച വരികളുടെ ഫോട്ടോയാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.’ എന്ന് എഴുതിയതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.  

‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ.’ എന്നും ഉണ്ണി ആറിന്റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.

പാര്‍വതിയായിരുന്നു നായിക കഥാപാത്രമായ ടെസയെ അവതരിപ്പിച്ചത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ജോമോന്‍ ടി ജോണിന്റെ ക്യാമറയും ജയശ്രീ ലക്ഷ്മിനാരായണന്റെ ആര്‍ട്ട് വര്‍ക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്