'കൊണ്ടലിലെ' കൊമ്പന്‍ സ്രാവിന്‍റെ ആക്രമണം മുതല്‍ കടല്‍ സംഘടനം വരെ ഉണ്ടായത് ഇങ്ങനെ; മേയ്ക്കിംഗ് വീഡിയോ

Published : Sep 17, 2024, 11:23 AM IST
'കൊണ്ടലിലെ' കൊമ്പന്‍ സ്രാവിന്‍റെ ആക്രമണം മുതല്‍ കടല്‍ സംഘടനം വരെ ഉണ്ടായത് ഇങ്ങനെ; മേയ്ക്കിംഗ് വീഡിയോ

Synopsis

ആന്റണി വർഗീസ് നായകനായ 'കൊണ്ടൽ' എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. കടലിനടിയിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം.

കൊച്ചി: ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസ് തന്നെയാണ് 'കൊണ്ടൽ ഡേയ്സ്' എന്ന കുറിപ്പോടെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിനുള്ളിലെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ചിത്രം  യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്നുണ്ട്.

ഗംഭീര പ്രേക്ഷക - നിരൂപക പ്രതികരണങ്ങൾ നേടി മുന്നേറുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് നേടുന്നത്. ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു, ശരത് സഭ, ഗൗതമി നായർ, അഭിരാം, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകൻ  അജിത്തും റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും ചേർന്നാണ്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ആക്ഷൻ ത്രില്ലറിന് സംഗീതമൊരുക്കിയത് സാം സി എസ്, കാമറ ചലിപ്പിച്ചത് ദീപക് ഡി മേനോൻ.

ആഴക്കടല്‍ പരപ്പില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ യാത്ര - കൊണ്ടല്‍ റിവ്യൂ

തിയറ്ററുകളിൽ അടിച്ചുകേറി 'കൂറ്റന്‍ ആക്ഷൻ തിരമാല'; മികച്ച പ്രകടനവുമായി 'കൊണ്ടൽ' മുന്നേറുന്നു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു