'ഇത് ജയിലര്‍ അല്ല': വിശ്വസ്തനായ ആ വ്യക്തി 'വേട്ടൈയന്‍' റിവ്യൂ പറഞ്ഞു, രജനി ഫാന്‍സ് ആഘോഷത്തില്‍

Published : Sep 17, 2024, 10:06 AM IST
'ഇത് ജയിലര്‍ അല്ല': വിശ്വസ്തനായ ആ വ്യക്തി  'വേട്ടൈയന്‍' റിവ്യൂ പറഞ്ഞു, രജനി ഫാന്‍സ് ആഘോഷത്തില്‍

Synopsis

ഒക്ടോബർ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമായ വേട്ടൈയനെക്കുറിച്ച് സംഗീത സംവിധായകൻ അനിരുദ്ധ് വെളിപ്പെടുത്തലുകൾ നടത്തി. 

ചെന്നൈ: രജനികാന്ത് നായകനായി എത്തുന്ന 'വേട്ടൈയന്‍' വരുന്ന ഒക്ടോബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. ഇതേ സമയം ചിത്രത്തിലെ ഗാനം 'മനസിലായോ' കുറച്ച് ദിവസം മുന്‍പാണ് റിലീസ് ചെയ്തത്. ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. എന്തായാലും ഈ ഗാനത്തിന്‍റെ വിജയത്തിന് പുറമേ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധ്  'വേട്ടൈയന്‍' ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ അനിരുദ്ധ് ഈ ആക്ഷൻ ഡ്രാമയെക്കുറിച്ച് രസകരമായ ചില കാര്യങ്ങളാണ് പറഞ്ഞത്. ഇത് ചിത്രത്തിന്‍റെ ആദ്യ റിവ്യൂ പോലെയാണ് രജനി ആരാധകര്‍ അടക്കം ആഘോഷിക്കുന്നത്.  ശക്തമായ കഥയും ശക്തമായ തിരക്കഥയുമാണ്  'വേട്ടൈയന്‍റെതെന്ന്' അനിരുദ്ധ് പറഞ്ഞു. വേട്ടയാനിൽ സൂപ്പർസ്റ്റാർ അഭിനയിക്കുന്നതോടെ അത് കൂടുതൽ ശക്തമായി. സിനിമ പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെടും. ശക്തമായ ഒരു സാമൂഹിക വിഷയം കഥ കൈകാര്യം ചെയ്യുന്നതിനാൽ സൂപ്പർസ്റ്റാര്‍ രജനികാന്തിന്‍റെ പതിവ് സിനിമകളിൽ നിന്ന്  'വേട്ടൈയന്‍' വ്യത്യസ്തമായിരിക്കും.  രജനികാന്തിന് വേണ്ടി ചെയ്ത പേട്ട, ജയിലർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വേട്ടയൻ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും അനിരുദ്ധ് പറഞ്ഞു.

സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. അതേസമയം, ജയിലര്‍ ആണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷത്തില്‍ എത്തി ഞെട്ടിച്ചിരുന്നു. വര്‍മന്‍ എന്ന കൊടും ക്രിമിനലായി വിനായകന്‍ ആയിരുന്നു വേഷമിട്ടത്. ഇദ്ദേഹത്തിന്‍റെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും ലഭിച്ചിരുന്നു. 

'അണ്ണയാര്. ദളപതി' : തമിഴില്‍ അല്ല, ദക്ഷിണേന്ത്യയിൽ തന്നെ ഒരു താരത്തിനുമില്ലാത്ത റെക്കോര്‍ഡിലേക്ക് ദളപതി വിജയ്

'എന്റെ പേരിൽ അത് വേണ്ട': കർശ്ശനമായ താക്കീതുമായി സൽമാൻ ഖാൻ

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍