യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള ക്രൈം ഡ്രാമ; 'സീക്രട്ട് ഹോം' വരുന്നു

Published : Jan 07, 2024, 09:28 PM IST
യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള ക്രൈം ഡ്രാമ; 'സീക്രട്ട് ഹോം' വരുന്നു

Synopsis

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നക് അജയ് ഡേവിഡ് കാച്ചപ്പിള്ളി

ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന സീക്രട്ട് ഹോം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമ്മാണം. അനിൽ കുര്യൻ ആണ് രചന. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനുമായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.

തിയറ്ററുകളിൽ പ്രദർശനത്തിന് എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നക് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. കോ പ്രൊഡ്യൂസർ വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അനീഷ് സി സലിം, എഡിറ്റിംഗ് രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക്, ബാക്ക്ഗ്രൗണ്ട് സ്കോർ ശങ്കർ ശർമ്മ, ഗാനരചന ഹരി നാരായണൻ, മനു മഞ്ജിത്, സൗണ്ട് ഡിസൈൻ ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂംസ് സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

 

ALSO READ : സംസ്ഥാന അവാര്‍ഡില്‍ 40 വര്‍ഷം മുന്‍പത്തെ നേട്ടം ആവര്‍ത്തിക്കുമോ മമ്മൂട്ടി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍