'ഷൂ നക്കാന്‍ ഒരു സ്ത്രീയാണ് പുരുഷനോട് പറഞ്ഞിരുന്നതെങ്കില്‍'; ജാവേദ് അഖ്‍തറിനെതിരെ 'അനിമല്‍' അണിയറക്കാര്‍

Published : Jan 07, 2024, 06:56 PM IST
'ഷൂ നക്കാന്‍ ഒരു സ്ത്രീയാണ് പുരുഷനോട് പറഞ്ഞിരുന്നതെങ്കില്‍'; ജാവേദ് അഖ്‍തറിനെതിരെ 'അനിമല്‍' അണിയറക്കാര്‍

Synopsis

അജന്ത എല്ലോറ അന്തര്‍ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ സംസാരിക്കവെയാണ് ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ച് ജാവേദ് അഖ്‍തര്‍ സംസാരിച്ചത്

ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് അനിമല്‍. അര്‍ജുന്‍ റെഡ്ഡിയുടെയും കബീര്‍ സിംഗിന്‍റെയും സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗ രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുക്കിയ ചിത്രം കാണികളെ രണ്ടായി വിഭജിച്ചിരുന്നു. ഒരു വിഭാഗം ചിത്രം ഗംഭീരമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം ചിത്രം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അംഗീകരിക്കാനാവാത്തതുമെന്നാണ് അഭിപ്രായപ്പെട്ടത്. ചിത്രം തിയറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിപ്പിക്കാറെയങ്കിലും അതുയര്‍ത്തിയ ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചിത്രം ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തും കവിയുമായ ജാവേദ് അഖ്തര്‍ പറഞ്ഞ അഭിപ്രായത്താലാണ്.

മഹാരാഷ്ട്രയില്‍ നടക്കുന്ന അജന്ത എല്ലോറ അന്തര്‍ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ സംസാരിക്കവെയാണ് അനിമലിന്‍റെ പേര് പരാമര്‍ശിക്കാതെ ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ച് ജാവേദ് അഖ്തര്‍ സംസാരിച്ചത്. "തന്‍റെ ഷൂ നക്കാന്‍ ഒരു പുരുഷന്‍ സ്ത്രീയോട് പറയുന്ന, ഒരു സ്ത്രീയെ അടിക്കുന്നതില്‍ പ്രശ്നമേതുമില്ലെന്ന് പറയുന്ന ഒരു പുരുഷനുള്ള ചിത്രം സൂപ്പര്‍ഹിറ്റ് ആണെന്ന് വരുമ്പോള്‍ അത് അപകടകരമാണെന്നാണ് എന്‍റെ അഭിപ്രായം", എന്നായിരുന്നു ജാവേദ് അഖ്തറിന്‍റെ വാക്കുകള്‍. ഇതിനെതിരായ അണിയറക്കാരുടെ പ്രതികരണം അനിമല്‍ സിനിമയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് എത്തിയിരിക്കുന്നത്.

"ഇത്രയും പ്രതിഭയുള്ള അങ്ങയെപ്പോലെയുള്ള ഒരു എഴുത്തുകാരന് ഒരു കാമുകിയുടെ വഞ്ചന മനസിലായില്ലെങ്കില്‍ (സോയയ്ക്കും രണ്‍വിജയ്ക്കുമിടയിലുള്ളത്) അങ്ങ് സൃഷ്ടിച്ച മുഴുവന്‍ കലയും വ്യാജമാണ്. ഇനി ഒരു സ്ത്രീ പുരുഷനോടാണ് തന്‍റെ ഷൂ നക്കാന്‍ പറഞ്ഞിരുന്നതെങ്കില്‍ (പ്രണയത്തിന്‍റെ പേരില്‍ ഒരു പുരുഷനാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ) അതിനെ ഫെമിനിസം എന്ന് വിളിച്ച് നിങ്ങള്‍ ആഘോഷിച്ചേനെ. സ്നേഹം എന്നത് ലിംഗരാഷ്ട്രീയത്തില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കട്ടെ. അവരെ പ്രണയികള്‍ എന്നുമാത്രം വിളിക്കാം. പ്രണയിക്കുന്നവര്‍ ചതിക്കുകയും കള്ളം പറയുകയും ചെയ്യുന്നു. എന്‍റെ ഷൂ നക്കാന്‍ പറയുന്നത് ഒരു പ്രണയി ആണ്", എക്സില്‍ ജാവേദ് അഖ്തറിനെ ടാഗ് ചെയ്തുകൊണ്ടാണ് അനിമല്‍ സിനിമയുടെ അക്കൗണ്ട് ഈ വരികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഈ പോസ്റ്റും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

ബുദ്ധി കുറ‌ഞ്ഞ ആല്‍ഫ പുരുഷന്മാര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു സ്ത്രീവിരുദ്ധ ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഷോലെയും സഞ്ജീറും ദീവാറും മിസ്റ്റര്‍ ഇന്ത്യയും ഡോണുമൊക്കെ എഴുതിയ ഒരാളുടെ കല വ്യാജമാണെന്ന് പറയുന്നത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നാണ് എക്സിലെ ഒരു വിമര്‍ശന പോസ്റ്റ്.

ALSO READ : കളക്ഷന്‍ 750 കോടിയിലും നില്‍ക്കില്ല! ആറാമതൊരു ഭാഷയിലും 'സലാര്‍' എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു