'രാജ്യസുരക്ഷയുടെ കാര്യം' : പഠാനെക്കുറിച്ച് കത്രീന കൈഫിന്‍റെ പോസ്റ്റ്, ഷെയര്‍ ചെയ്ത് ദീപിക

Published : Jan 26, 2023, 06:50 PM IST
'രാജ്യസുരക്ഷയുടെ കാര്യം' : പഠാനെക്കുറിച്ച് കത്രീന കൈഫിന്‍റെ പോസ്റ്റ്, ഷെയര്‍ ചെയ്ത് ദീപിക

Synopsis

കത്രീനയെയും ഷാരൂഖിനെയും സല്‍മാനെയും ടാഗ് ചെയ്ത് ഈ സ്റ്റോറി നടി ദീപിക പാദുകോണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

മുംബൈ: ഷാരൂഖിന്‍റെ പഠാന്‍ സിനിമ സംബന്ധിച്ച് രസകരമായ പോസ്റ്റുമായി നടി കത്രീന കൈഫ്. പഠാന്‍ സിനിമ സംബന്ധിച്ച് സ്പോയിലര്‍ ഒന്നും പുറത്തുപറയരുതെന്നും ഇത് രാജ്യസുരക്ഷ സംബന്ധിച്ച വിഷയമാണെന്നുമാണ് കത്രീന ഇട്ട ഇന്‍സ്റ്റ സ്റ്റോറിയില്‍ പറയുന്നത്. ഈ പോസ്റ്റ് പഠാനിലെ നായികയായ ദീപിക പാദുകോണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

യാഷ് രാജ് ഫിലിംസിന്‍റെ ആശയമായ സ്പൈ യൂണിവേഴ്സില്‍ വരുന്ന ചിത്രമാണ് പഠാന്‍. നേരത്തെ ഈ വിഭാഗത്തില്‍ വന്ന പടങ്ങള്‍ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹെ, വാര്‍ എന്നിവയാണ്. ഇതില്‍ ടൈഗര്‍ ചിത്രങ്ങളില്‍ സോയ എന്ന ഏജന്‍റായി തിളങ്ങിയ താരമാണ് കത്രീന. അതിനാല്‍ കൂടിയാണ് കത്രീനയുടെ രസകരമായ പോസ്റ്റ്. 

"എന്‍റെ സുഹൃത്ത് പഠാന്‍ ഒരു അപകടകരമായ ദൌത്യത്തിലാണ്. അതിനാല്‍ ദേശീയ സുരക്ഷയെ കരുതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തുപറയരുത്. ഇപ്പോള്‍ നിങ്ങളും ഈ രഹസ്യ ദൌത്യത്തിന്‍റെ ഭാഗമാണ് - സോയ" എന്നാണ് കത്രീനയുടെ സന്ദേശം.

കത്രീനയെയും ഷാരൂഖിനെയും സല്‍മാനെയും ടാഗ് ചെയ്ത് ഈ സ്റ്റോറി നടി ദീപിക പാദുകോണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേ സമയം ടൈഗര്‍ 3യുടെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ കത്രീന കൈഫ്. സല്‍മാന്‍ നായകനായ ടൈഗര്‍ ഒന്നും രണ്ടും വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്‍റെ വിജയമാണ് യാഷ് രാജ് ഫിലിംസിനെ സ്പൈ യൂണിവേഴ്സ് എന്ന ആശയത്തിലേക്ക് നയിച്ചത്. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ 'പഠാൻ' കഴിഞ്ഞ ദിവസം ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് വൻവരവേൽപ്പാണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.  പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അതേ സമയം 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

പഠാന്‍ സിനിമയുടെ 120 ടിക്കറ്റുകള്‍ എടുത്തയാള്‍ 'പ്രകോപനമായ പ്രസ്താവനയ്ക്ക്' കസ്റ്റഡിയില്‍.!

'ഇതുപോലുള്ള സിനിമകൾ വിജയിക്കണം'; പഠാനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്റെ മുത്തേ, നീ എപ്പോ എത്തി'? ഗൾഫിൽ ജോലി ചെയ്‍തിരുന്ന കടയിലെത്തി അസീസ്; വീഡിയോ വൈറൽ
'ഇത്തരം വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്'; കുറിപ്പുമായി അതിജീവിത