'കുടുംബത്തെ ചേർത്തുപിടിച്ച് മുന്നോട്ട്', ശരണ്യയില്ലാത്ത സ്നേഹസീമയിൽ തനിച്ചായി സീമ

Published : Aug 13, 2021, 01:50 PM IST
'കുടുംബത്തെ ചേർത്തുപിടിച്ച് മുന്നോട്ട്', ശരണ്യയില്ലാത്ത സ്നേഹസീമയിൽ തനിച്ചായി സീമ

Synopsis

അവസാനഘട്ട ചികിത്സയ്ക്കായി വലിയ ചെലവുണ്ടായെങ്കിലും ശരണ്യ പോയതോടെ ഇനിയാർക്ക് മുന്നിലും ബാധ്യതകളുമായി പോകാനില്ലെന്ന് സീമ

തിരുവനന്തപുരം: മകളെപ്പോലെ  ജീവിതത്തിന്റെ ഭാഗമായിരുന്ന ശരണ്യ വിട്ടുപോയെന്ന് നടി സീമാ ജി നായർക്ക് ഇനിയും ഉൾക്കൊള്ളാനാവുന്നില്ല. രോഗം ഗുരുതരമായപ്പോഴും കൊവിഡിനെയും ന്യൂമോണിയയെയും വരെ അതിജീവിച്ച ശരണ്യ ശക്തമായി തിരിച്ചുവരുമെന്ന് എല്ലാവരിലും പ്രതീക്ഷ നൽകിയിരുന്നു. 

അവസാനഘട്ട ചികിത്സയ്ക്കായി വലിയ ചെലവുണ്ടായെങ്കിലും ശരണ്യ പോയതോടെ ഇനിയാർക്ക് മുന്നിലും ബാധ്യതകളുമായി പോകാനില്ലെന്നും സീമ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ പുതിയവീടായ സ്നേഹസീമയ്ക്കുള്ളിലെ ചിരിമണിക്കിലുക്കമായിരുന്നു ശരണ്യ. പക്ഷെ 12 ശസ്ത്രക്രിയകൾക്കു മുന്നിലും കൊവിഡിനു മുന്നിലും പൊരുതിയ ശരണ്യ ഒടുവിൽ വീണുപോയി. 

അത് സീമയ്ക്ക് ഇതുവരെ ഉൾക്കൊള്ളാനുമായിട്ടില്ല. വലിയ ചെലവുകൾ അവസാനഘട്ട ചികിത്സയ്ക്കുണ്ടായി. ശരണ്യ തിരിച്ചുവരാത്തിടത്തോളം അത് ഇനി ആരോടും പറയാനില്ലെന്ന് സീമ. ശരണ്യ ബാക്കിവെച്ചുപോയ പ്രസരിപ്പും ഊർജ്ജവും വെളിച്ചമാകട്ടെയെന്ന പ്രാർത്ഥന മാത്രം.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍