'അവർക്ക് വന്നത് ഓറൽ കാൻസർ, മുന്നോട്ടുള്ള യാത്രയിൽ കാശിന് അത്യാവശ്യമുണ്ട്..'; നടി സലീമയെ കുറിച്ച് സീമ ജി നായർ

Published : May 11, 2026, 10:08 AM IST
Seema G Nair about actress Saleema

Synopsis

അവർ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, മുന്നോട്ട് ജീവിക്കാൻ സിനിമയിലോ സീരിയലിലോ അവസരങ്ങൾ നൽകി സഹായിക്കണമെന്നും നടി സീമ ജി നായർ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. Seema G Nair about actress Saleema

നഖക്ഷതങ്ങൾ, ആരണ്യകം, മഹായാനം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സലീമ. എൺപതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സജീവമായിരുന്ന സലീമ പിന്നീട് സിനിമയിൽ നിന്നും വലിയ ഇടവേളയെടുത്തിരുന്നു. ശേഷം 2019 ൽ വീണ്ടും സിനിമയുടെ ഭാഗമായ സലീമ 'മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ',' ഡിഎൻഎ', 'രേഖാചിത്രം' തുടങ്ങീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ സലീമയെ കുറിച്ച് നടി സീമ ജി നായർ എഴുതിയ കുറിപ്പാണ് ചർച്ചയാവുന്നത്. കുറച്ച് നാളുകൾക്ക് മുന്നേ സലീമയ്ക്ക് ഓറൽ കാൻസർ വന്നുവെന്നും, ചികിത്സയ്ക്ക് ശേഷം അതെല്ലാം മാറിയെന്നും പറഞ്ഞ സീമ ജി നായർ, സലീമയ്ക്ക് ഇപ്പോൾ വേണ്ടത് പണമാണെന്നും അതുകൊണ്ട് സിനിമയിലോ സീരിയലിലോ ആരെങ്കിലും അവസരങ്ങൾ നൽകണമെന്നും ഫേസ്‌ബുക്കിൽ കുറിച്ചു.

"ഇപ്പോൾ ഞാൻ ചെന്നൈയിൽ ആണ്. ഷൂട്ടിന് വന്നതാണ്, കുറെ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു. മുൻ പരിചയമില്ല, കണ്ടിട്ടുമില്ല. ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല, ഇന്നലെയാണ് ആദ്യമായി കണ്ടത്. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ. 'ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ' ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ. കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി, ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്." സീമ ജി നായർ പറയുന്നു.

"അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടു. അവർക്കു അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം. ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല.. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോൾ അങ്ങനെ അല്ല.. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ ആയാലും." സീമ ജി നായർ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബെഡിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ, അന്നും പണം തന്നിരുന്നത് അച്ഛൻ; ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാളാണ് ഞാൻ; തുറന്നുപറഞ്ഞ് മാധവ് സുരേഷ്
ക്യാമ്പ് നൗവിൽ എൽ ക്ലാസിക്കോ പോരാട്ടത്തിനിടെ ഫസ്റ്റ്ലുക്ക്; മുഹ്‌സിൻ പരാരി- ടൊവിനോ- നസ്രിയ ചിത്രം 'ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ' ഒരുങ്ങുന്നു