ആയിരത്തിൽ ഒരുവൻ 2 ഉപേക്ഷിക്കുന്നോ? വാർത്തകളോട് പ്രതികരിച്ച് സെൽവരാഘവൻ

Web Desk   | Asianet News
Published : Aug 09, 2021, 08:33 AM ISTUpdated : Aug 09, 2021, 08:37 AM IST
ആയിരത്തിൽ ഒരുവൻ 2 ഉപേക്ഷിക്കുന്നോ? വാർത്തകളോട് പ്രതികരിച്ച് സെൽവരാഘവൻ

Synopsis

പുതു വർഷത്തിലായിരുന്നു 'ആയിരത്തില്‍ ഒരുവന്‍2'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി സെല്‍വരാഘവന്‍ ഒരുക്കുന്ന ആയിരത്തില്‍ ഒരുവന്‍ 2. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം ചിത്രം ഉപേക്ഷിക്കുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് സെൽവരാഘവൻ.

എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷൻ നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിർമ്മാതാവ് എന്നും അദ്ദേഹം ചോദിക്കുന്നു. ചിത്രത്തിന്റെ റിസർച്ചുകൾക്കായും മറ്റ് പ്രീപ്രൊഡക്ഷൻ വർക്കുകൾക്കായും കോടികൾ ചെലവ് വന്നു. ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വലിയ ബജറ്റ് ആകും എന്നതിനാൽ ചിത്രം നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു എന്നായിരുന്നു വാർത്തകൾ. 

പുതു വർഷത്തിലായിരുന്നു 'ആയിരത്തില്‍ ഒരുവന്‍2'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010ലാണ് പുറത്തിറങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്