പുതുമുഖങ്ങളുമായി സെന്ന ഹെഗ്‌ഡെ; 'കൊല' ടൈറ്റിൽ പോസ്റ്റർ എത്തി

Published : Sep 01, 2026, 10:37 PM IST
kola

Synopsis

'വാഴ 2' നിർമ്മാതാക്കളായ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ഇമാജിൻ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'കൊല'. 'അവിഹിതം' എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ പ്രധാനമായും പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

'വാഴ 2' സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഇമാജിൻ സിനിമാസിന്റെ ബാനറിൽ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന 'കൊല' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. 'അവിഹിതം' എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമായും പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.

സൗഹൃദങ്ങളെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും പറയുന്ന ചിത്രം നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങളെ ലളിതവും മനോഹരവുമായി അവതരിപ്പിക്കും. ഏത് പ്രദേശത്തും സംഭവിക്കാവുന്ന തരത്തിലുള്ള കഥയാണ് ചിത്രത്തിന്റേത്. യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും മികച്ച നിരയെത്തന്നെ 'കൊല'യിൽ അണിനിരത്തുന്നു. പി.ആർ.ഒ: എ.എസ്. ദിനേശ്.

'ബ്ലഡി' (Blood- y) എന്ന് പേരിട്ടിരിക്കുന്നൊരു ചിത്രം കഴിഞ്ഞ വർഷം സെന്ന ഹെഗ്‌ഡെ പ്രഖ്യാപിച്ചിരുന്നു. ഇ ഫോർ എക്സിപിരിമെന്റസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ക്രൈം ത്രില്ലർ ചിത്രമായാണ് ബ്ലഡി എത്തുന്നത് എന്നാണ് പോസ്റ്ററിൽ നിന്നുള്ള സൂചനകൾ. 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്ത ചിത്രമായിരുന്നു അവിഹിതം. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഡാർക്ക് ഹ്യൂമർ ഴോണറിൽ എത്തിയ ചിത്രം സെന്ന ഹെഗ്‌ഡെയുടെ മികച്ച ചിത്രങ്ങളുടെ ഇടയിലാണ് സ്ഥാനം പിടിക്കുന്നത്. ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ജി.ഡി.എൻ’ വിജയാഘോഷം, ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്
ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിമി'ന് യു/എ സർട്ടിഫിക്കറ്റ്; ബുക്കിം​ഗ് ആരംഭിച്ചു