'ചായ കുടിച്ചപ്പോൾ പറഞ്ഞ കഥയും പറയട്ടെ';, അനിയൻ മിഥുനെ ട്രോളി സെറീന; മറുപടി വൈറൽ

Published : May 29, 2026, 03:03 PM IST
Sereena and Aniyan Midhun

Synopsis

പോസ്റ്റിനേക്കാൾ പോസ്റ്റിനു താഴെ മിഥുൻ തന്നെ ചെയ്‍ത കമന്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ബിഗ് ബോസ് സീസൺ 5 കണ്ടവരാരും മറക്കാനിടയില്ലാത്ത മൽസരാർത്ഥിയാണ് അനിയൻ മിഥുനും മിഥുന്റെ പട്ടാള പ്രണയകഥയും. ജീവിതകഥ പറയുന്ന ടാസ്‌കില്‍ മിഥുന്‍ തന്‍റെ ഭാവനയില്‍ കെട്ടിച്ചമിച്ച ഒരു പ്രണയകഥയാണ് പറയുകയും അത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അനിയൻ മിഥുന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിൽ നിന്നും ലഭിച്ച സുഹൃത്തായ സെറീനക്കൊപ്പമുള്ള ഒരു എഐ ചിത്രമാണ് മിഥുൻ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനേക്കാൾ പോസ്റ്റിനു താഴെ മിഥുൻ തന്നെ ചെയ്ത കമന്റും വൈറലായിക്കൊണ്ടിരിക്കുകയാണ്.

വെറെ ആരും ഫ്രീയായിരുന്നില്ല, അതിനാൽ സഹോദരിയും സഹമത്സരാർത്ഥിയുമായിരുന്ന സെറീനയ്ക്കൊപ്പം 'AI Tea date' എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ സെറീന തന്നെ കമന്റ് ചെയ്തതോടെ സെൽഫ് ട്രോളുമായി മിഥുനും രംഗത്തെത്തി. "ചായ കുടിച്ചപ്പോൾ പറഞ്ഞ കഥയും പറയട്ടെ?" എന്നായിരുന്നു സെറീനയുടെ കമന്റ്. "അല്ലെങ്കിലും ഞാൻ പറഞ്ഞ കഥയെ വെല്ലുന്ന വലിയ കഥയൊന്നും ഇതുവരെ ആരും ഇറക്കിയിട്ടില്ലാ", എന്നായിരുന്നു മിഥുന്റെ മറുപടി. ''തോക്കിനു പകരം ബിസ്ക്കറ്റ് ആണല്ലോ നിർത്തി വച്ചേക്കുന്നത്'', എന്നാണ് പോസ്റ്റിനു താഴെയുള്ള രസകരമായ കമന്റുകളിലൊന്ന്.

കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫീസറെ പരിചപ്പെട്ടെന്നും അവള്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫീസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയേറ്റു മരിച്ചു എന്നുമാണ് ബിഗ് ബോസിൽ വെച്ച് അനിയൻ മിഥുൻ പറഞ്ഞ കഥ. ഇതിനിടെ, സനയുടെ മുറിയിൽ നിരത്തിവെച്ചിരുന്ന പട്ടാള തോക്കുകളെല്ലാം താൻ കണ്ടിരുന്നു എന്നും മിഥുൻ പറഞ്ഞിരുന്നു. മിഥുനെതിരെ മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ഷോ അവതാരകനായ മോഹന്‍ലാല്‍ മിഥുനെ ശകാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യന്‍ സേനയെ അനാദരിച്ചതിന് മിഥുന്‍ സൈന്യത്തോട് ക്ഷമാപണവും നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നരസിംഹത്തിലെ മമ്മൂട്ടിയെ കണ്ട് LLB എടുത്തു, നന്ദഗോപാൽ മാരാർ ഇന്നും ഒരു വികാരമാണ്'; തുറന്നുപറഞ്ഞ് ശാന്തി മായാദേവി
ഞെട്ടിച്ച് കാട്ടാളൻ, ആഗോള ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍ പുറത്ത്