
മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം പരമ്പരയിലെ ഗീതാഞ്ജലിയും ഗോവിന്ദും. ബിന്നി സെബാസ്റ്റ്യനും സാജൻ സൂര്യയുമാണ് സീരിയലിൽ ഗീതാഞ്ജലിയും ഗോവിന്ദുമായി അഭിനയിച്ചത്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറഞ്ഞത്.
പരമ്പര അവസാനിച്ചെങ്കിലും ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഇതിലെ താരങ്ങളിൽ പലരും. ഇപ്പോഴിതാ സാജൻ സൂര്യയെക്കുറിച്ച് ബിന്ന് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ ക്ലോത്തിങ്ങ് ബ്രാൻഡ് ആയ മോഹിക്യുവിന്റെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു ബിന്നി. സാജൻ സൂര്യയുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിയ വർഷങ്ങൾ അടിപൊളി ആയിരുന്നു എന്നാണ് ബിന്നി വീഡിയോയിൽ പറയുന്നത്.
''ഏതോ ഒരു വിഷുവിന് ഇതാ കൈനീട്ടം എന്നു പറഞ്ഞ് സാജൻ ചേട്ടൻ എനിക്കു പൈസ തന്നു. അന്നുവരെ കൈനീട്ടം വാങ്ങിക്കാത്ത ആളായിരുന്നു ഞാൻ. പക്ഷേ, അതു ഞാൻ വാങ്ങിച്ചു. എനിക്കാ വർഷം അടിപൊളി ആയിരുന്നു. ആ വർഷം കുറേ പൈസയൊക്കെ ഉണ്ടാക്കാൻ പറ്റി. കുറേ വർക്ക് കിട്ടി. അതു ഞാനോർത്തു വെച്ചു. തൊട്ടടുത്ത വർഷം വിഷുവിന് കൈനീട്ടം അങ്ങോട്ടുപോയി ചോദിച്ചു. ആ വർഷം ഞാൻ ബിഗ് ബോസിൽ പോയി, കുറച്ച് പൈസ ഉണ്ടാക്കി'', ബിന്നി പറഞ്ഞു.
മോഹിക്യു ബൈ ബിന്നി എന്ന പേരിലാണ് സാരികളുടെ എക്സ്ക്ലൂസീവ് കളക്ഷനുമായി ബിന്നി ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചിരിക്കുന്നത്. ബിന്നിക്കൊപ്പം അഭിനയിച്ച സഹതാരങ്ങളും ബിഗ്ബോസിലെ സഹമൽസരാർത്ഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപ്പേർ മോഹിക്യുവിന്റെ ലോഞ്ചിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ