സീരിയല്‍ നടി ഡോ. പ്രിയ അന്തരിച്ചു, എട്ട് മാസം ഗര്‍ഭിണി, സങ്കടക്കാഴ്‍ചയെന്ന് നടൻ കിഷോര്‍ സത്യ

Published : Nov 01, 2023, 11:31 AM ISTUpdated : Nov 01, 2023, 11:32 AM IST
സീരിയല്‍ നടി ഡോ. പ്രിയ അന്തരിച്ചു, എട്ട് മാസം ഗര്‍ഭിണി, സങ്കടക്കാഴ്‍ചയെന്ന് നടൻ കിഷോര്‍ സത്യ

Synopsis

കറുത്ത മുത്തിലടക്കം വേഷമിട്ട സീരിയല്‍ താരമാണ് ഡോക്ടറുമായ പ്രിയ.

ടെലിവിഷൻ മേഖലയില്‍ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഡോ. പ്രിയയുടെ അപ്രതീക്ഷിത മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല. ഹൃദയസ്‍തംഭനമാണ് നടി ഡോ. പ്രിയയുടെ മരണ കാരണം എന്ന് നടൻ കിഷോര്‍ സത്യ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. എട്ട് മാസം ഗര്‍ഭിണിയുമായിരുന്നു പ്രിയയെന്നും താരം വ്യക്തമാക്കുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്

ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന ഒരു മരണം കൂടി. ഹൃദയസ്‍തംഭനത്താല്‍ ഡോ. പ്രിയ അന്തരിച്ചു. എട്ട് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് പ്രിയ ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഏക മകള്‍ പ്രിയയുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ ഭാര്യക്കൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ഞാൻ ആ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്‍ച മനസ്സിൽ സങ്കട മഴയായി. എന്തുപറഞ്ഞ് അവരെ അശ്വസിപ്പിക്കും?. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി?. ചോദ്യങ്ങൾ മനസ് ആവർത്തിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. നടി രഞ്ജുഷയുടെ അപ്രതീക്ഷിത മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാളാണ്. ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികള്‍ പറയാൻ മനസ് എന്റെ അനുവദിക്കുന്നില്ല. ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും? അറിയില്ല. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.

കിഷോര്‍ സത്യയുടെ കറുത്ത് മുത്ത സീരിയലില്‍ ഡോ. പ്രിയ വേഷമിട്ടിരുന്നു. എംബിബിഎസ് നേടിയ പ്രിയ പിആര്‍എസ് ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്നു. എംഡി ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബംഗ്ലൂരു സ്വദേശിയായ ശരവണനാണ് ഭര്‍ത്താവ്.

Read More: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ