
സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ലക്ഷ്‍മി തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് സീരിയല്‍ നടി ലക്ഷ്‍മി. നടിയുടെ ഭർത്താവ് അസർ മുഹമ്മദ് തന്നെയാണ് വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും ആരാധകരെ അറിയിച്ചത്. നടി ലക്ഷ്‍മിക്കും അസറിനും ആശംസകളുമായി സീരിയലില്‍ നിന്ന് അടക്കം നിരവധിപേരാണ് എത്തിയത്. നടി ലക്ഷ്‍മിയുടെ ഒരു റീല്‍ വീഡിയോയും ചര്‍ച്ചയാകുകയാണ്.
നടി ലക്ഷ്‍മി ഗര്‍ഭകാലം അതിമനോഹരമായി ആഘോഷിച്ചതിന് പ്രേക്ഷകരും സാക്ഷിയാണ്. നിറവയറില്‍ ലക്ഷ്‍മി റീല്‍സ് വീഡിയോകളും ഫോട്ടോകളുമൊക്കെയായി സാമൂഹ്യ മാധ്യമത്തില്‍ നിറഞ്ഞുനിന്നിരുന്നു. ലേബർ റൂമിലേക്ക് കയറുന്നതിന് മുമ്പ് സിനിമാ ഗാനത്തിന് നടി ലക്ഷ്‍മി ചുവടുവെച്ചിരുന്നു. മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രമായ പ്രജയിലെ ചന്ദനമണി സന്ധ്യകള്‍ക്ക് ഡാൻസ് ചെയ്‍ത റീല്‍ വീഡിയോ പങ്കുവെച്ച ശേഷമാണ് ലക്ഷ്‍മി പ്രസവിക്കാൻ കയറിയത്.
ലേബർ റൂമിലേക്ക് കയറുമ്പോള്‍ റീൽ വീഡിയോ എടുത്തില്ലെങ്കിൽ എങ്ങനാ ശരിയാവുന്നേ, ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവർക്കുള്ളതാണ് ഈ റീൽ. ആ ഡൗട്ടങ്ങ് തീർന്നല്ലോ അല്ലേ?. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി പറഞ്ഞുമാണ് ലേബർ റൂമിന് മുമ്പിൽ നിന്നുള്ള ഡാൻസ് വീഡിയോ പങ്കിട്ടത്. ഭർത്താവ് അസറാണ് ലക്ഷ്‍മിക്ക് വേണ്ടി വീഡിയോ പകർത്തിയതും.
നിരവധി പേരാണ് ലക്ഷ്‍മിയുടെ റീല്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നമിച്ചു മോളേയെന്ന് കമന്റിട്ടവരാണ് ഏറെയും. ഡെലിവറി കഴിഞ്ഞയുടൻ ഒരു ഡാൻസാവാമെന്നും വീഡിയോയ്‍ക്ക് കമന്റിട്ടവരുമുണ്ട്. ണ്ട് കുഞ്ഞിന്റെ പേര് എന്തെന്നും ചോദിക്കുകയാണ് ആരാധകര്‍. കാന്തല്ലൂരിൽ ഭർത്താവും മകളുമായി യാത്രപോയപ്പോഴെടുത്ത ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വീണ്ടും ഗർഭിണിയാണെന്ന വിവരം ലക്ഷ്‍മി അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ