പുത്തൻ റിലീസുകളെത്തിയപ്പോള്‍ ഒന്നാമൻ ആര്?.

ഓരോ പുതിയ റിലീസുകളിലെത്തുമ്പോഴും ഓപ്പണിംഗ് റെക്കോര്‍ഡുകളിലേക്ക് കണ്ണുപായുക സ്വാഭാവികം. ആരാണ് മുന്നില്‍ എന്ന ചോദ്യം സിനിമകളുടെ കടുത്ത ആരാധകരുടെ മനസിലേക്ക് എത്തിയേക്കും. മലയാളത്തിന്റെ കാര്യത്തില്‍ അങ്ങനെ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാമത് മരക്കാര്‍: അറബിക്കടലിന്റെ സിംഹം മുന്നില്‍ തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. ആഗോളതലത്തില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒന്നാമത് എത്തിയിരിക്കുന്നത് 20.40 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് കാലമായതിനാല്‍ നിയന്ത്രണങ്ങളോടെയായിരുന്നു മോഹൻലാല്‍ ചിത്രം മരക്കാര്‍ റിലീസ് ചെയ്‍തിരുന്നത് എന്നത് കണക്കിലെടുക്കുമ്പോള്‍ സാധാരണ രീതിയിലായിരുന്നെങ്കില്‍ ഞെട്ടിക്കുന്ന ഓപ്പണിംഗ് കളക്ഷൻ എന്ന നിലയിലേക്ക് എത്തുമായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. എങ്കിലും മരക്കാറിന് വൻ സ്വീകരണമായിരുന്നു. മരക്കാറിന് വമ്പൻ റിലീസായിരുന്നു ലഭിച്ചത്. തുടക്കത്തിലെ ആവേശം പിന്നീട് നിലനിര്‍ത്താനാകാത്തതിനാല്‍ ചിത്രം പരാജയപ്പെടുകയും ചെയ്‍തു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

രണ്ടാം സ്ഥാനത്തുള്ള കുറുപ്പ് 19.20 കോടി രൂപയാണ് നേടിയത്. മൂന്നാമതുള്ള ഒടിയൻ ആകെ 18.10 കോടി രൂപയും നേടി. കിംഗ് ഓഫ് കൊത്ത 15.50 കോടി രൂപ നേടി ആഗോളതലത്തില്‍ മലയാളത്തില്‍ ഓപ്പണിംഗ് കളക്ഷന്റെ വിഭാഗത്തില്‍ നാലാമതും എത്തി. തൊട്ടുപിന്നിലുള്ള ലൂസിഫര്‍ 14.80 കോടി രൂപ നേടി.

ആറാമനായ ഭീഷ്‍മ പര്‍വം 12.50 കോടി രൂപയാണ് നേടിയത്. അടുത്ത സ്ഥാനത്തുള്ള വാലിബൻ 12.27 കോടി രൂപ നേടി. തൊട്ടുപിന്നിലുള്ള മമ്മൂട്ടിയുടെ സിബിഐ 5ന്റെ കളക്ഷൻ ആഗോള ബോക്സ് ഓഫീസില്‍ റിലീസിന് 11.90 കോടിയായിരുന്നു. ഒമ്പതാമതുള്ള കായംകുളം കൊച്ചുണ്ണി 9.20 കോടി രൂപ ആഗോളതലത്തില്‍ റിലീസിന് നേടിയപ്പോള്‍ പത്താമതുള്ള മാമാങ്കത്തിന്റെ കളക്ഷൻ 8.80 കോടി രൂപയായിരുന്നു.

Read More: വെട്രിമാരനോ ദളപതി 69ന്റെ സംവിധായകൻ?, വാര്‍ത്തയില്‍ പ്രതികരിച്ച് നിര്‍മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക