'നിങ്ങളുടെ മുറിവുകളെ ജ്ഞാനമാക്കി മാറ്റുക'; ചിത്രങ്ങളുമായി നലീഫ്

Published : Sep 08, 2022, 10:25 PM ISTUpdated : Sep 08, 2022, 10:28 PM IST
'നിങ്ങളുടെ മുറിവുകളെ ജ്ഞാനമാക്കി മാറ്റുക'; ചിത്രങ്ങളുമായി നലീഫ്

Synopsis

തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ.  അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്.

ലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 530 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 

കയ്യിലൊരു ടി ​ഗ്ലാസും പിടിച്ച് മാസ് ലുക്കിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. രണ്ടായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് മണിക്കൂറുകൾ കൊണ്ട് ലഭിച്ചിരിക്കുന്നത്. 'നിങ്ങളുടെ മുറിവുകളെ ജ്ഞാനമാക്കി മാറ്റുക'എന്നൊരു ക്യാപ്ഷനും നലീഫ് ചിത്രത്തിന് നൽകിയിട്ടുണ്ട്. 

കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാം​ക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. 

അതേസമയം, ഓണം ആശംസിച്ച് കൊണ്ടുള്ള ഫോട്ടോ ഷൂട്ടും നലീഫ് പങ്കുവച്ചിട്ടുണ്ട്. മുണ്ടും ജുബ്ബയും അണിഞ്ഞ് തനി നാടന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി