ഇത് 'ആയിഷ'; മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം ഒക്ടോബറിൽ

By Web TeamFirst Published Sep 8, 2022, 9:59 PM IST
Highlights

ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്

ഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് 'ആയിഷ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുൻപ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് സംബന്ധിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. പോസ്റ്ററിലെ മഞ്ജുവിന്റെ ലുക്കും ഏറെ ശ്രദ്ധനേടുകയാണ്. ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. 

7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്  'ആയിഷ'. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.

സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.

'അവകാശങ്ങളല്ല, അവകാശ വാദവുമല്ല'; 'ബറോസ്' പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമെന്ന് മോഹൻലാൽ

ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോ​ഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. 

click me!