
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി കൊച്ചി പോലീസ്. യുവ നടിയെ ലൈംഗീകമായി ഉപദ്രവിച്ചതിന് തെളിവുകളുണ്ടെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഇതിനിടെ എറണാകുളം ജില്ല വിട്ട് പോകരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയിൽ ഇടളവ് വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രഞ്ജിത്ത്.
ഇക്കഴിഞ്ഞ മാർച്ച് 31 നായിരുന്നു യുവനടിയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ രഞ‌്ജിത്ത് അറസ്ററിലായത്. ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനിടെ കാരവാനിലേക്ക് വിളിച്ച് വരുത്തിയ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു പരാതി. എന്നാൽ അഭിനയം മോശമായതിന് ശകാരിച്ചതിലുള്ള വിരോധം ആണ് പരാതിക്ക് പിന്നതെന്നായിരുന്നു രഞഞ‌്ജിത്തിന്‍റെ വാദം. അന്വേഷണത്തിൽ പരാതി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. കാരവാനിലേക്ക് നടിയെ വിളിപ്പിച്ചത് കണ്ട സാക്ഷിമൊഴികളുണ്ട്. ഒപ്പം നടിയുടെ മൊഴിയും രേഖപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. അടുത്ത ആഴ്‍ചയോടെ കുറ്റപത്രം നൽകാനാണ് നീക്കം
കേസിന് പിന്നാലെ ഇടുക്കിയിൽ വെച്ചാണ് രഞ്ജിത്ത് പിടിയിലാകുന്നത്. വാഹനം തടഞ്ഞു നിർത്തിയായിരുന്നു കസ്റ്റഡി. നടൻ ബോബി കുര്യൻ, സഹ സംവിധായകന ശാലിനി അടക്കമുള്ളവർക്കെതിരെ രഞഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയെങ്കിലും ഇരുര്‍വക്കും അതിൽ പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കേസിൽ പ്രതി ചേർക്കില്ല. ഇതിനിടെ എറണാകുളം ജില്ല വിട്ട് പോകരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് രഞ്ജിത്തിന്‍റെ നീക്കം. കസ്റ്റഡിയിലെടുത്ത ഫോൺ വിട്ട് കിട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളും കോടയിൽ ഉന്നയിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ