
ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'ജവാൻ' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. അറ്റ്‍ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പാദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. തമിഴ് സൂപ്പര്‍താരം ദളപതി വിജയ് ചിത്രത്തില്‍ ക്യാമിയോ ചെയ്യും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ ഹൈപ്പിലാണ് ഷാരൂഖ് ചിത്രം എത്തുന്നത്.
ഇപ്പോള്‍ ചിത്രത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് സംബന്ധിച്ചാണ് വാര്‍ത്ത. ചെന്നൈയില്‍ ആയിരിക്കും ജവാന്‍റെ ഓഡിയോ ലോഞ്ച് നടക്കുക എന്നാണ് വിവരം. ഓഗസ്റ്റ് 30നായിരിക്കും ചടങ്ങ്. ഷാരൂഖ് ഖന്‍, നയന്‍താര, അനിരുദ്ധ് അടക്കം എല്ലാവരും ചടങ്ങിന് എത്തിയേക്കും. തമിഴിലെ മുന്‍നിര താരങ്ങളെയും ചടങ്ങിന് പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് വിവരം.
ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഈ കാര്യം സ്ഥിരീകരിക്കുന്നത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റാണ് ജവാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പ്രിവ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
സെപ്തംബര്‍ ഏഴിനാണ് ചിത്രം ആഗോള വ്യാപകമായി തീയറ്ററുകളില്‍ എത്തുന്നത്. ഏതാണ്ട് 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഷാരൂഖിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ പഠാന്‍റെ ബജറ്റ് 250 കോടിയാണ്. ഇത്തരത്തില്‍ നോക്കിയാല്‍ ഷാരൂഖിന്‍റെ കരിയറിലെ ഏറ്റവും പണം എറിയുന്ന ചിത്രമാണ് ജവാന്‍ എന്ന് പറയാം.
ബുക്ക് മൈ ഷോയില്‍ ഷാരൂഖ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുടെ എണ്ണം 2.60000 ആണ്. അറ്റ്‍ലിയും ഷാരൂഖും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജവാൻ'. ജി കെ വിഷ്‍ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; ഷാരൂഖിന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം
രാമചന്ദ്രബോസ്സ് & കോ വിജയം ആഘോഷിക്കാൻ ആലപ്പുഴയിൽ എത്തിയ നിവിൻ പോളിക്ക് വമ്പൻ സ്വീകരണം