
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ച ചിത്രമാണ് 'ഓം ശാന്തി ഓം'. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഫറാ ഖാനാണ് സംവിധാനം ചെയ്‍തത്. ഷാരൂഖ് ഖാൻ ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തി 15 വര്‍ഷം തികയുന്നത് പ്രമാണിച്ച് 'ഓം ശാന്തി ഓം വീണ്ടും റിലീസ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആരാധകരുടെ ആവശ്യപ്രകാരം ചിത്രം ഇന്ന് മുതലാണ് റിലീസ് ചെയ്യുക. ദില്ലി, മുംബൈ, കൊല്‍ക്കത്ത, പട്‍ന, ഭോപ്പാല്‍, അഹമ്മദാബാദ് തുടങ്ങി രാജ്യത്ത് ഇരുപതോളം നഗരങ്ങളിലെ തിയറ്ററുകളിലാണ് റീ റീലീസ്. ദീപിക പുദുക്കോണ്‍ നായികയായ ആദ്യ ഹിന്ദി ചിത്രമാണ് 'ഓം ശാന്തി ഓം'. വി മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍ഹിച്ചത്.
'ഓം പ്രകാശ് മഖിജ' എന്ന കഥാപാത്രമായിട്ടാണ് ഷാരൂഖ് ഖാൻ അഭിനയിച്ചത്. 'ശാന്തിപ്രിയ കശ്യപ് മെഹ്‍റ'യായിട്ട് ദീപിക പദുക്കോണും അഭിനയിച്ചു. അമിതാഭ് ബച്ചൻ, സണ്ണി ഡിയോള്‍, അനില്‍ കപൂര്‍, ബിപാഷ ബസു, കരീന കപൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അതിഥി വേഷത്തിലെത്തി. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ചിത്രം നിര്‍മിച്ചത്.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച് റിലീസ് തയ്യാറായിരിക്കുന്ന പുതിയ ചിത്രം 'പത്താൻ' സംവിധാനം ചെയ്യുന്നത് സിദ്ദധാര്‍ഥ് ആനന്ദ് ആണ്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജനുവരി 25നാണ് ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'പത്താൻ'. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
Read More: 'ദളപതി 67'ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്