അവരുടെ പിണക്കം തീര്‍ന്നു: പതിറ്റാണ്ടുകള്‍ക്ക് ശേഷം തമ്മില്‍ മിണ്ടി കെട്ടിപ്പിടിച്ച് ഷാരൂഖും സണ്ണി ഡിയോളും

Published : Sep 03, 2023, 06:05 PM IST
അവരുടെ പിണക്കം തീര്‍ന്നു: പതിറ്റാണ്ടുകള്‍ക്ക് ശേഷം തമ്മില്‍ മിണ്ടി കെട്ടിപ്പിടിച്ച് ഷാരൂഖും സണ്ണി ഡിയോളും

Synopsis

സമീപകാല ബോളിവുഡ് ചരിത്രത്തില്‍ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച്  ഗദർ 2 വിന്‍റെ വിജയാഘോഷ പാര്‍ട്ടി മുംബൈയിലാണ് ശനിയാഴ്ച ചിത്രത്തിന്‍റെ അണിയറക്കാര്‍ സംഘടിപ്പിച്ചത്. 

മുംബൈ: സണ്ണി ഡിയോളും ഷാരൂഖ് ഖാനും തമ്മിലുള്ള 16 വർഷത്തെ പിണക്കം ഇനി പഴങ്കഥ. സണ്ണി ഡിയോളിന്റെ ഗദർ 2വിനെ പുകഴ്ത്തിയതിന് പിന്നാലെ ഷാരൂഖ് ഖാന്‍ ഗദര്‍ 2 വിജയാഘോഷത്തിനും എത്തി. വിജയാഘോഷ പാർട്ടിയിൽ എത്തിയ ഷാരൂഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. 

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പിണക്കത്തിന് കൂടി ഇതോടെ അന്ത്യമായി എന്നാണ് ബോളിവുഡിലെ സംസാരം. സമീപകാല ബോളിവുഡ് ചരിത്രത്തില്‍ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച്  ഗദർ 2 വിന്‍റെ വിജയാഘോഷ പാര്‍ട്ടി മുംബൈയിലാണ് ശനിയാഴ്ച ചിത്രത്തിന്‍റെ അണിയറക്കാര്‍ സംഘടിപ്പിച്ചത്. ആമിർ ഖാൻ, കാർത്തിക് ആര്യൻ, സൽമാൻ ഖാൻ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഗദർ 2 വിജയാഘോഷത്തിന് എത്തിയ ഒരോ വ്യക്തികളെയും സ്വീകരിക്കാനും അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സണ്ണി ഡിയോൾ ഉണ്ടായിരുന്നു. ചടങ്ങില്‍ ഷാരൂഖ് എത്തിയപ്പോള്‍ ഉള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ക്യാമറ മുന്നിൽ പരസ്പരം ഊഷ്‌മളമായി ആശ്ലേഷിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

1993-ൽ യാഷ് ചോപ്രയുടെ ദർ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഷാരൂഖും, സണ്ണിയും. അതില്‍ ഷാരൂഖ് വില്ലനായിരുന്നു. കഴിഞ്ഞ 16 കൊല്ലമായി ഷാരൂഖിനോട് സംസാരിച്ചിട്ടില്ലെന്ന് ആപ് കി അദാലത്ത് എന്ന ടിവി പരിപാടിയില്‍ സണ്ണി ഡിയോള്‍ അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.  അതിന് പിന്നാലെ സണ്ണിയുടെ വന്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ഗദര്‍ 2വിനെ അനുമോദിച്ച് ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കാലം മായിക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്ന് സണ്ണി പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവരുടെയും കണ്ടുമുട്ടല്‍. 

'നിങ്ങൾ നല്ല പെയറാണ് ഒന്നിച്ചുകൂടെ' പ്രേക്ഷകരുടെ ആഗ്രഹത്തെ കുറിച്ച് അനുമോളും ജീവനും

വിജയ് ദേവരകൊണ്ട സാമന്ത ജോഡി ഹിറ്റായോ?; രണ്ടാം ദിവസത്തെ ഖുഷിയുടെ കളക്ഷന്‍ കണക്കുകള്‍.!
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്