മെറ്റ് ഗാലയില്‍ ബ്ലാക്കില്‍ തിളങ്ങി ഷാരൂഖ് ഖാൻ

Published : May 06, 2025, 11:37 AM ISTUpdated : May 06, 2025, 02:25 PM IST
മെറ്റ് ഗാലയില്‍ ബ്ലാക്കില്‍ തിളങ്ങി ഷാരൂഖ് ഖാൻ

Synopsis

മെറ്റ് ഗാല റെഡ് കാര്‍പറ്റില്‍ അരങ്ങേറി ബോളിവുഡിന്റെ പ്രിയ നടൻ ഷാരൂഖ്.

മാൻഹട്ടനിലെ പ്രശസ്‍തമായ മെറ്റ് ഗാല ബ്ലൂ കാര്‍പറ്റില്‍ അരങ്ങേറി ബോളിവുഡിന്റെ പ്രിയ നടൻ ഷാരൂഖ്. സബ്യസാചി മുഖര്‍ജി ഡിസൈൻ ചെയ്‍ത വസ്‍ത്രം ധരിച്ചാണ് ഷാരൂഖ് മെറ്റ് ഗാല ബ്ലൂ കാര്‍പറ്റിലെത്തിയത്. സൂപ്പര്‍ഫൈൻ ടെയ്‍ലറിംഗ് ബ്ലാക്ക് സ്റ്റൈല്‍ എന്നതായിരുന്നു ഇത്തവണത്തെ തീം. ബ്ലാക്ക് വസ്‍ത്രം ധരിച്ചാണ് ഷാരൂഖും വേദിയില്‍ തിളങ്ങിയത്. നിരവധി ആഭരണങ്ങള്‍ക്ക് പുറമേ കെ എന്ന് എഴുതിയ നെക്ലെസും താരം ധരിച്ചിരുന്നു. പ്രൗഡിയുള്ള ഒരു വാക്കിംഗ് സ്റ്റിക്കും താരത്തിന് ആകര്‍ഷകമേകി. ക്യാമറയ്‍ക്ക് മുന്നില്‍ തന്റെ ഐക്കോണിക് പോസും ചെയ്‍തു ഷാരൂഖ് ഖാൻ.

നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സും ഷാരൂഖിന്റേതാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും സംവിധായകൻ ആനന്ദ് എല്‍ റായ്‍ വ്യക്തമാക്കുന്നു. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്‍യുടെ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു