ഈ വരവ് വെറുതെ ആകില്ല, രാജ്യത്തിന് വേണ്ടി പോരാടാൻ‌ 'പഠാൻ'; ട്രെയിലർ എത്തി

Published : Jan 10, 2023, 11:21 AM ISTUpdated : Jan 10, 2023, 11:51 AM IST
ഈ വരവ് വെറുതെ ആകില്ല, രാജ്യത്തിന് വേണ്ടി പോരാടാൻ‌ 'പഠാൻ'; ട്രെയിലർ എത്തി

Synopsis

ജോൺ എബ്രഹാം ആണ് വില്ലൻ.

ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പഠാന്റെ ട്രെയിലർ റിലീസ് ചെയ്തു. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോ​ഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജോൺ എബ്രഹാം ആണ് വില്ലൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.  ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 

പാഠാനിലെ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ദീപികയുടെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകൾ കത്തിക്കുകയും ഷാരൂഖിനെ കണ്ടാൽ കൊന്നു കളയുമെന്ന് വരെ ഭീഷണികൾ ഉയരുകയും ചെയ്തിരുന്നു. അതേസമയം, പഠാന്‍റെ ഒടിടി അവകാശങ്ങൾ കോടികൾക്കാണ് വിറ്റുപോയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത് 100 കോടി രൂപയ്ക്കാണെന്നാണ് വിവരം. 

ബ്രഹ്മാസ്ത്രയിലാണ് ഷാരൂഖ് ഖാന്‍ ഒടുവിൽ അഭിനയിച്ചത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. ഷാരൂഖ് ഖാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രം തെന്നിന്ത്യൻ ഹിറ്റ് മേക്കര്‍ ആറ്റ്‍ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുകയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന 'ജവാനി'ല്‍  ഷാരൂഖ് ഖാന്റെ നായികയാവുന്നത് നയന്‍താരയാണ്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കുമാര്‍ ഹിരാണിയുടെ 'ഡങ്കി'യാണ് ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ.

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ ആണെന്ന് മകൻ, സഹായം തേടി കുടുംബം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്