'ആ കഥാപാത്രത്തിന് വേണ്ടി മദ്യപിച്ചു, അത് ശീലമായപ്പോള്‍ പ്രശ്നമായി': വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

Published : Oct 17, 2024, 06:16 PM IST
'ആ കഥാപാത്രത്തിന് വേണ്ടി മദ്യപിച്ചു, അത് ശീലമായപ്പോള്‍ പ്രശ്നമായി': വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

Synopsis

ദേവദാസിലെ മദ്യപാനിയുടെ വേഷത്തിനായി താൻ മദ്യപിച്ചിരുന്നതായി ഷാരൂഖ് വെളിപ്പെടുത്തി. ഈ വേഷം തനിക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്തെങ്കിലും ആരോഗ്യത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: സഞ്ജയ് ലീല ബൻസാലിയുടെ 2002 ലെ ബ്ലോക്ക്ബസ്റ്റർ  ദേവദാസിൽ ഷാരൂഖ് ഒരു മദ്യപാനിയായി അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ലൊകാർണോ ഫിലിം ഫെസ്റ്റിവലിലെ ഒരു സംവാദത്തില്‍ ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നുവെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. 

ദേവദാസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി താൻ മദ്യം കഴിച്ചിരുന്നതായി ഷാരൂഖ് പറഞ്ഞു. അത് നല്ലതാണോ എന്ന ചോദ്യത്തിന് ഈ വേഷത്തിന് അടുത്ത വർഷം മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനാൽ അത് പ്രൊഫഷണലായി കണ്ടുവെന്ന് ഷാരൂഖ് പ്രതികരിച്ചു. എന്നാല്‍ ഇത് തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അത് ഗുണകരമായി വന്നിരിക്കാം, പക്ഷേ സിനിമയ്ക്ക് ശേഷം ഞാൻ മദ്യപിക്കാൻ തുടങ്ങി, അത് അതിന്‍റെ ഒരു പോരായ്മയാണ്,” ഷാരൂഖ് വെളിപ്പെടുത്തി. 

1917-ൽ ബംഗാളി നോവലിസ്റ്റായ ശരത് ചന്ദ്ര ചതോപാധ്യായ രചിച്ച നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ദേവദാസ് സിനിമ നിര്‍മ്മിച്ചത്. ഈ കഥാപാത്രത്തെക്കുറിച്ചും ഷാരൂഖ് സംസാരിച്ചു. " ആ കഥാപാത്രത്തോട് പ്രേക്ഷകന് ഒരിക്കലും സ്നേഹം തോന്നരുതെന്ന് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ആ കഥാപാത്രത്തെ വെറുക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അവൻ പ്രണയിക്കുന്ന എല്ലാ പെൺകുട്ടികളിൽ നിന്നും ഒളിച്ചോടുന്ന ഒരു മദ്യപാനിയായതിനാൽ നിങ്ങൾ അവനെ ഇഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അവൻ വിവരണാതീതനായ ഒരു കഥാപാത്രമാകണം എന്ന് ഞാന്‍ കരുതി, ഷാരൂഖ് പറഞ്ഞു.

ബൻസാലിയുടെ ദേവദാസിൽ ഷാരൂഖിനെ കൂടാതെ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും അഭിനയിച്ചു. ഒപ്പം ചുൻരി ബാബു, കിരൺ ഖേർ, ടിക്കു തൽസാനിയ, ദിന പഥക്, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. ഭരത് ഷായുടെ മെഗാ ബോളിവുഡ് നിർമ്മിച്ച ദേവദാസ് ആ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രമായി മാറി. ചിത്രത്തിലെ സംഗീതം ഒരുക്കിയത് ഇസ്മായിൽ ദർബാറാണ്. 50 കോടി ബജറ്റിൽ നിർമ്മിച്ച ദേവദാസ് ലോകമെമ്പാടുമായി 99.88 കോടി നേടി.

പുഷ്പ 2 ആരാധകരെ ത്രസിപ്പിച്ച് അല്ലുവിന്‍റെ അര്‍ജുന്‍ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്

'ലഹരിയില്‍ അയാള്‍ ആക്രമണം നടത്തുന്നു' : ലിയാമിന്‍റെ മരണത്തിന് തൊട്ട് മുന്‍പ് പൊലീസിന് അടിയന്തര കോള്‍ എത്തി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'