അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച' മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്.

യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്യൂ.ഡബ്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന വിശേഷണത്തോടെയാണ് ചത്താ പച്ച എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. ജനുവരി 22 നാൻ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിൽ മമ്മൂട്ടി റസ്ലിങ്ങ് കോച്ചായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. വാൾട്ടർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് എന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചനകൾ. ഇപ്പോഴിതാ മോഹൻലാലും ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. "ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും." എന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. മോഹൻലാലും മമ്മൂട്ടിയും സ്‌ക്രീനിൽ ഒരുമിച്ചെത്തുമോ എന്നാണ് ഇനി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ചത്താ പച്ചയുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വാക്കുകൾ പറഞ്ഞത്.

റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം പകർന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്‌ലർ നൽക്കുന്നുണ്ട്.

View post on Instagram

ഡബ്യൂ ഡബ്യൂ ഇ എന്ന ഗ്ലോബൽ റെസ്ലിങ് ഗെയിം സ്പോർട്ടിലൂടെ മിനി സ്‌ക്രീനിൽ മാത്രം പ്രേക്ഷകർ കണ്ടു പരിചയിച്ച വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളും, വമ്പൻ ഡ്രാമയും, സ്റ്റൈലും, ത്രസിപ്പിക്കുന്ന ഊർജവുമെല്ലാം ഈ ചിത്രത്തിലൂടെ അവരുടെ മുന്നിലേക്ക് എത്തുമെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ഡബ്യൂ ഡബ്യൂ ഇയെ അനുസ്മരിപ്പിക്കുന്ന വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ റിലീസ് ചെയ്ത ട്രെയ്‌ലറും ആദ്യം പുറത്തു വന്ന ടീസറും നൽകുന്ന സൂചന.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

YouTube video player