'എന്തായിരുന്നു ആ തമാശ?', കജോളിനോട് പറഞ്ഞത് ആരാധകനോട് വെളിപ്പെടുത്തി ഷാരൂഖ്

Published : Dec 06, 2023, 08:28 PM IST
'എന്തായിരുന്നു ആ തമാശ?', കജോളിനോട് പറഞ്ഞത് ആരാധകനോട് വെളിപ്പെടുത്തി ഷാരൂഖ്

Synopsis

എന്തായിരുന്നു കജോളിനെ ചിരിപ്പിച്ച തമാശയെന്ന് ചോദിക്കുകയായിരുന്നു ആരാധകൻ.

നടൻ ഷാരൂഖ് ഖാന്റെ മകള്‍ ദ ആര്‍ച്ചീസിലൂടെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ദ ആര്‍ച്ചീസിന്റെ പ്രത്യേക ഒരു ഷോ മുംബൈയില്‍ സംഘടിപ്പിച്ചിരുന്നു. മകള്‍ സുഹാനാ വേഷമിട്ട ചിത്രമായ ദ ആര്‍ച്ചീസ് കാണാൻ ഷാരൂഖ് ഖാൻ കുടുംബസമേതം എത്തിയിരുന്നു. ദ ആര്‍ച്ചീസ് കാണാനെത്തിയപ്പോള്‍ എടുത്ത ഫോട്ടോ സംബന്ധിച്ച് ഒരു ആരാധകൻ ഷാരൂഖ് ഖാനോട് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടി ചര്‍ച്ചയാകുകയാമ്.

ഷാരൂഖും കജോളും നിറഞ്ഞ് ചിരിക്കുന്നതാണ് ഫോട്ടോയില്‍ കാണാനാകുന്നത്. എന്തായിരുന്നു ആ തമാശ എന്ന് ചോദിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. ക്രിസ്‍മസ് സമ്മാനങ്ങള്‍ അയക്കരുതെന്ന് കജോളിനോട് പറയുകയായിരുന്നു എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. അവള്‍ എപ്പോഴും അയക്കാറുണ്ട്, പക്ഷേ തനിക്ക് ഇത്തവണ വില കൂടിയ സമ്മാനം വേണമെന്നും പറഞ്ഞു എന്നും ഷാരൂഖ് ഖാൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കി.

ഷാരൂഖ് ഖാൻ നായകനായി ഡങ്കിയെന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.  തപ്‍സി പന്നു നായികയായി എത്തുമ്പോള്‍ സംവിധാനം രാജ്‍കുമാര്‍ ഹിറാനിയാണ്. ഡിസംബര്‍ 21നാണ് റിലീസ്. ബൊമാൻ ഇറാനിയും വിക്രം കൊച്ചാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ഒടുവില്‍ ഷാരൂഖിന്റേതായെത്തിയ ജവാൻ 1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങള്‍ കഥാപാത്രങ്ങളായി.

Read More: ഹിഷാമിന്റെ ആലാപനം, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ