'ബ്രഹ്‍മാസ്‍ത്ര'യിലെ ഷാരൂഖ് ഖാന്റെ 'അപരൻ', ഫോട്ടോ പുറത്ത്

Published : Sep 18, 2022, 12:09 PM ISTUpdated : Sep 19, 2022, 03:16 PM IST
'ബ്രഹ്‍മാസ്‍ത്ര'യിലെ ഷാരൂഖ് ഖാന്റെ 'അപരൻ', ഫോട്ടോ പുറത്ത്

Synopsis

'ബ്രഹ്‍മാസ്‍ത്ര'യില്‍ അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് ഖാൻ.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ 'ബ്രഹ്‍മാസ്‍ത്ര'യില്‍ അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് ഖാൻ അഭിനയിച്ചത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാരൂഖ് ഖാന്റെ സ്റ്റണ്ട് ഡബിള്‍ ഹസിത് സവാനിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ 'ബ്രഹ്‍മാസ്‍ത്ര' ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്‍ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്.  ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്.  അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്.

'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്.  രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായ 'ബ്രഹ്‍മാസ്‍ത്ര' ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.  ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തിയത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. അതിഥി വേഷത്തില്‍ എത്തിയ ഷാരൂഖ് ഖാന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More : 'ശകുന്തള'യായി സാമന്ത, 'ദുഷ്യന്തനാ'യി മലയാളി താരം, ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു