
മുംബൈ: ഷാഹിദ് കപൂർ നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവ, ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകരെ ഹൈദറിന്‍റെയും കാമിനിയുടെയും അടുത്ത് നില്‍ക്കുന്ന പ്രകടനമാണ് ഷാഹിദ് കപൂറില്‍ നിന്നും ദേവയില്‍ പ്രതീക്ഷിക്കുന്നത് എന്നാണ് വിവരം.
2025 ജനുവരി 31-ന് റിലീസിനായി ഒരുങ്ങുകയാണ് ചിത്രം. ചിത്രത്തിന്‍റെ അവസാന എഡിറ്റിംഗിലാണ് അണിയറക്കാര്‍ എന്നാണ് വിവരം. അതേ സമയം ചിത്രത്തിനായി മൂന്ന് ക്ലൈമാക്സുകള്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. പിങ്ക്വില്ലയാണ് ഈ കാര്യം അറിയിക്കുന്നത്. ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്‍റെ തന്നെ ചിത്രം മുംബൈ പൊലീസിന്‍റെ റീമേക്കാണ്.
സിനിമയുടെ അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാണ്, ഷാഹിദ് കപൂറിനെ വച്ച് സംവിധായകന്‍ റോഷൻ ആൻഡ്രൂസ് ചിത്രീകരിച്ച മൂന്ന് വ്യത്യസ്ത ക്ലൈമാക്‌സുകളാണ് ദേവയ്ക്കുള്ളത്. നടന്ന ഒരു കൊലപാതകത്തിന്‍റെ കുറ്റവാളിയെ തേടുന്നതാണ് സിനിമ അതിനാല്‍ മൂന്ന് വ്യത്യസ്ത ക്ലൈമാക്സുകള്‍ എടുത്തിട്ടുണ്ട്. അതില്‍ ഏതാണ് സിനിമയില്‍ ഉപയോഗിക്കുക എന്ന് ചിത്രത്തിന്‍റെ അണിയറയിലെ ചിലര്‍ക്ക് മാത്രമെ അറിയൂ.
മൂന്ന് പതിപ്പുകളുടെയും കളർ കറക്ഷൻ, ഡിഐ എന്നിവ നടത്തിയിട്ടുണ്ട്. അതിനാല്‍ ഫൈനല്‍ ക്ലൈമാക്സ് ഏതാണ് എന്ന് ഇപ്പോഴും ഉറപ്പിക്കാന്‍ സാധിക്കില്ല.
ദേവയില്‍ പൂജാ ഹെഗ്‌ഡെ നായികയായി അഭിനയിക്കുന്നത്. ഈ വർഷം ബോളിവുഡ് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. 156 മിനിറ്റ് ദൈർഘ്യമുള്ള റൺ ടൈമിൽ ചിത്രത്തിന് സിബിഎഫ്‌സി യുഎ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ജെക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. സീ സ്റ്റുഡിയോസും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നെപ്പോ കിഡ് ചിത്രമെന്ന് ട്രോള്‍, 80 കോടി ബജറ്റ്: 'കറുത്ത കുതിര'യാകുമോ? എത്ര നേടി ആദ്യദിനം ആസാദ്