
ദില്ലി: തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂര്‍ നായകനാവുന്ന ചിത്രം 'കബീര്‍ സിംഗ്' എന്ന പേരിലാണ് റിലീസ് ചെയ്യുക. ചിത്രത്തിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ട്രെയിലറിൽ ഗംഭീര അഭിനയപ്രകടനം കാഴ്ചവച്ച ഷാഹിദിന്റെ മറ്റൊരു മികച്ചപ്രകടനത്തിന് ആരാധകർ ഒന്നടകം കയ്യടിക്കുകയാണ് ഇപ്പോൾ.
നായിക കിയാര അദ്വാനിയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഒരു റിപ്പോർട്ടറുടെ വായടപ്പിച്ചാണ് താരം ആരാധകരുടെ കയ്യടി നേടിയത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകരിൽ ഒരാൾ ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് കിയാരയോട് ചോദിച്ചത്. ചോദ്യത്തിനോട് കിയാര ചിരിച്ചാണ് പ്രതികരിച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷമായഭാഷയിലായിരുന്നു ഷാഹിദ് കപൂറിന്റെ പ്രതികരണം.
'നിങ്ങൾക്ക് കാമുകി ഉണ്ടോ?' എന്നായിയിരുന്നു റിപ്പോർട്ടറോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിടുന്ന മട്ടായിരുന്നില്ല. ചുംബിക്കട്ടെ. മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തില്‍ മനുഷ്യന്‍മാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്ക്കുട്ടികളെല്ലെന്നും പറഞ്ഞ് താരം ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ ഉത്തരം കേട്ട് ചുറ്റും കൂടിനിന്നവർ ആർത്തുവിളിക്കുകയും കയ്യടിക്കുകയുമായിരുന്നു.
ഷാഹിദ് കപൂറും കിയാരയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് കബീര്‍ സിംഗ്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ