
തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിനെ അഭിനന്ദിച്ച് വനിതാ കമ്മീഷന്‍ മുന്‍ അംഗം ഷാഹിദാ കമാല്‍. ഒരു റിയല്‍ സ്റ്റോറി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പൊലീസിനെ കുറിച്ചുള്ള 80-20 അനുപാതം ശരിയല്ലെന്നും സംസ്ഥാനത്തെ 40 ശതമാനം പൊലീസും നല്ലതാണെന്നും ഷാഹിദ പറഞ്ഞു. പ്രമേയം എന്താണങ്കിലും സിനിമയായത് കൊണ്ട് ഒരു നായിക വേണ്ടേയെന്നും ഷാഹിദ കമാല്‍ ചോദിച്ചു. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുവെന്ന മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് ഷാഹിദാ കമാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഷാഹിദാ കമാലിന്റെ കമന്റ്: ''കണ്ണൂര്‍ സ്‌ക്വാഡ് കണ്ടു. തിയേറ്ററില്‍ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങള്‍. ഒരു റിയല്‍ സ്റ്റോറി. പോലിസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ ചിലത്. കണ്ണൂര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം. ലോണ്‍ എടുക്കാന്‍ പോയപ്പോള്‍ അവിടെയുള്ള ക്‌ളാര്‍ക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡിനെ പറ്റി ലോക്കല്‍ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയര്‍ന്ന ഓഫിസര്‍മാരില്‍ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മര്‍ദവും. 80-20 അനുപാതം ശരിയല്ല. 40 ശതമാനം പോലിസും നല്ലതാണ്. പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ. ഒരു നായിക വേണ്ടേ?''
മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ് മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രമായിട്ടാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തുന്നത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും മമ്മൂട്ടിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമാണ്. മാത്രവുമല്ല കണ്ണൂര്‍ സ്‌ക്വാഡില്‍ ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളതുമാണ്. കേസ് അന്വേഷണമാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമയില്‍ ഉദ്വേഗജനകമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിരിക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.
എ.ഐ ക്യാമറയ്ക്ക് പണി കൊടുക്കാന്‍ നോക്കിയ യുവാവ് കുടുങ്ങി; 60,000 രൂപ പിഴ, ലൈസന്‍സും പോയി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ