
ഒരു സിനിമയിൽ അഭിനേതാക്കൾ വാങ്ങിക്കുന്ന പ്രതിഫലം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മുൻകാലങ്ങളിൽ ഇറങ്ങിയ സിനിമകളുടെ അടിസ്ഥാനത്തിൽ ആകും പലരും ഒരു പുതു ചിത്രത്തിന്റെ പ്രതിഫലം പറയുന്നത്. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ഒരു സിനിമയിലെ നായകനോ നടിയോ അടുത്ത സിനിമയിൽ വാങ്ങുന്നത് ഇരട്ടി തുക ആയിരിക്കും. ഇത്തരം ഉദാഹരങ്ങൾ നിരവധി ആണ്. പലപ്പോഴും പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ താരമൂല്യങ്ങളും കണക്കാക്കപ്പെടാറുണ്ട്. അത്തരത്തില്‍ താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്നൊരു നടനാണ് ഷാരൂഖ് ഖാൻ.
ഷാരൂഖിന്റേതായി കഴിഞ്ഞ നാളുകളിൽ രണ്ട് സൂപ്പർ ഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയത്. ഒന്ന് പഠാൻ, രണ്ട് ജവാൻ. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പഠാനും ആറ്റ്ലിയുടെ സംവിധാനത്തിൽ എത്തിയ ജവാനും റെക്കോർഡ് കളക്ഷൻ നേടി. ഇരു ചിത്രങ്ങളും 1000കോടി ക്ലബ്ബിൽ കയറി എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ പ്രതിഫലത്തിൽ ഷാരൂഖിന് വർദ്ധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഡങ്കി എന്ന ചിത്രത്തിലേക്കായി ഷാരൂഖ് 100 കോടിയാണ് വാങ്ങുന്നതന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന് നേരെ വിപരീതമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോളിവുഡ് എന്റർടെയ്ൻമെന്റ് വെബ്സൈറ്റ് ആയ കോയ്മോയുടെ റിപ്പോർട്ട് പ്രകാരം ഡങ്കിയിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫലം ഇങ്ങനെ ആണ്.
ഡങ്കിൽ പ്രധാന വേഷത്തിൽ എത്തുന്ന ഷാരൂഖ് വാങ്ങിക്കുന്നത് 28 കോടി ആണെന്നാണ് കോയ്മോയ് റിപ്പോർട്ട്. ഷാരൂഖിന്റെ ഉടമസ്ഥതയിൽ ഉള്ള റെഡ് ചില്ലീസ് എന്റർടെയ്മന്റ് ഡങ്കിയുടെ നിർമാണ പങ്കാളിയാണ്. അതുകൊണ്ടാണോ പ്രതിഫലം കുറഞ്ഞത് എന്നാണ് ചിലർ ചോദിക്കുന്നത്. പ്രതിഫലത്തെ കൂടാതെ ചിത്രത്തിന്റെ ലാഭവിഹിതവും ഷാരൂഖിന് ലഭിക്കും.
എത്തന വയസാനാലും ഉൻ അഴകും സ്റ്റൈലും..; മൺണ്ടേ സ്പെഷ്യലുമായി മമ്മൂട്ടി, 'അഴകിയ രാവണനെ'ന്ന് കമന്റ്
തപ്സി പന്നു ആണ് ഡങ്കിയിലെ നായിക. 11 കോടിയാണ് തപ്സിയുടെ പ്രതിഫലം. വിക്കി കൗശൽ 12 കോടി വാങ്ങുമ്പോൾ മറ്റു താരങ്ങളായ ബൊമന്‍ ഇറാനിക്കും സതീഷ് ഷായ്ക്കും 15 കോടി, 7 കോടി എന്നിങ്ങനെ യഥാക്രമം വാങ്ങുന്നു എന്നാണ് റിപ്പോർട്ട്. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ