എത്തന വയസാനാലും ഉൻ അഴകും സ്റ്റൈലും..; മൺഡേ സ്പെഷ്യലുമായി മമ്മൂട്ടി, 'അഴകിയ രാവണനെ'ന്ന് കമന്റ്
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം.

'എത്തന വയസാനാലും ഉൻ അഴകും സ്റ്റൈലും എന്നയ്ക്കുമേ പോകാത്', പടയപ്പ സിനിമയിൽ രമ്യ കൃഷ്ണൻ രജനികാന്തിനോട് പറയുന്ന സംഭാഷണമാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്നൊരു നടൻ മലയാള സിനിമയിൽ ഉണ്ട്. പേര് പറയാതെ തന്നെ ആരാണത് എന്ന് എല്ലാവർക്കും മനസിലാകും. അതേ മമ്മൂട്ടി തന്നെ. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ ദിനവും തെളിയിച്ചു കൊണ്ടിരിക്കുന്ന എഴുപത്തി രണ്ടുകാരൻ.
മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലുള്ള ഒരു കൂട്ടം ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോ സിനിമയുടെ സെറ്റിൽ നിന്നുമുള്ളതാണ് സ്റ്റില്ലുകൾ. മൺഡേ സ്പെഷ്യൽ എന്ന് പറഞ്ഞാണ് ഫോട്ടോകൾ പുറത്തുവന്നിരിക്കുന്നത്.
പ്രിന്റഡ് ഷർട്ട് ധരിച്ച് കൂളിംഗ് ഗ്ലാസും വച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോകളിൽ കാണാം. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. "ഞങ്ങളുടെ അഴകിയ രാവണൻ, കാലം അതിന്റെ പ്രവാഹം തുടർന്നുകൊണ്ടേയിരിക്കും, പല വിഗ്രഹങ്ങളും ആ പ്രവാഹത്തിൽ ഉടഞ്ഞ് പോയേക്കാം, മറ്റ് ചിലർക്ക് സ്ഥാനഭ്രംശങ്ങൾ ഉണ്ടായേക്കാം. പക്ഷേ മമ്മൂട്ടി എന്ന മൂന്നക്ഷരം കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, എന്റെ പൊന്നു മമ്മൂക്ക, ആശാന്റെ മുഖത്തിരിക്കുന്ന കറുത്ത കണ്ണട എനിക്ക് തരോ, ഇക്കാ എന്ന് മാറ്റി, ചെക്കാ എന്ന് വിളിക്കേണ്ടിവരുമല്ലോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ആരിവൾ ആരിവൾ..; ഗോപി സുന്ദറിന് ഒപ്പമുള്ള യുവതിയെ തിരഞ്ഞ് കമന്റ് ബോക്സ്, ട്രോൾ പൂരം
മധുര രാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..