65 കോടിക്ക് എടുത്ത പടം നേടിയത് 200 കോടി; ബോളിവുഡിലെ 'മന്ത്രിക ഹിറ്റ്' ഒടിടിയില്‍ എത്തുന്നു.!

Published : Apr 04, 2024, 07:55 PM IST
65 കോടിക്ക് എടുത്ത പടം നേടിയത് 200 കോടി; ബോളിവുഡിലെ 'മന്ത്രിക ഹിറ്റ്' ഒടിടിയില്‍ എത്തുന്നു.!

Synopsis

65 കോടിക്ക് അടുത്ത് നിര്‍മ്മാണ ചിലവുള്ള ചിത്രത്തില്‍ മാധവനും ജ്യോതികയും പ്രധാന വേഷം ചെയ്തിട്ടുണ്ട്. 

മുംബൈ: അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. അടുത്തകാലത്ത് ബോളിവുഡിലെ വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ് ചിത്രം. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താൻ 200 കോടി ക്ലബിലെത്തിയിരിക്കുകയാണ്.

65 കോടിക്ക് അടുത്ത് നിര്‍മ്മാണ ചിലവുള്ള ചിത്രത്തില്‍ മാധവനും ജ്യോതികയും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോളതലത്തില്‍ ആകെ 201.73 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും റിപ്പോര്‍ട്ടുണ്ട്.

മാര്‍ച്ച് 8ന് റിലീസായ ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് വാങ്ങിയിരിക്കുന്നത്. ചിത്രം ഇപ്പോഴും ഹിന്ദി ബെല്‍റ്റിലെ തീയറ്ററുകളില്‍ ഓടുന്നുണ്ട്. ക്രൂ എന്ന ചിത്രമാണ് പ്രധാന എതിരാളി. എങ്കിലും ഏപ്രില്‍ 10വരെ ചിത്രം തീയറ്ററില്‍ തുടര്‍ന്നേക്കും. അതിനാല്‍ തന്നെ പ്രതീക്ഷിച്ചതിനെക്കാള്‍ വൈകിയാകും ചിത്രം ഒടിടിയില്‍ എത്തുക.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിിച്ച് ശെയ്‍ത്താൻ മെയ് 3ന് നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്.  അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വികാസ് ബേല്‍ നേരത്തെ സംവിധാനം ചെയ്ത ഗണപത്: എ ഹീറോ ഈസ് ബോൺ. ബോക്സ് ഓഫീസ് ദുരന്തമായിരുന്നു. ചിത്രത്തിൽ ടൈഗർ ഷ്രോഫും കൃതി സനോണും അഭിനയിച്ചിരുന്നത്.100 കോടിയോളം മുടക്കിയ ചിത്രം ആകെ 13.02 കോടി മാത്രമാണ് കളക്ഷന്‍ നേടിയത്. 

2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ്. ഏകദേശം 65 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വാഷ് ഇതുവരെ ഒടിടിയില്‍ റിലീസായിട്ടില്ല. 

അസർബൈജാനിൽ വച്ച് ഷൂട്ടിംഗിനിടെ അജിത്തിന് സംഭവിച്ച കാര്‍ അപകടം- വീഡിയോ വൈറല്‍

'ദി കേരള സ്റ്റോറി' ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍