'എല്ലാത്തിനും ഒരു കാരണമുണ്ട്', എലോണില്‍ മോഹൻലാലിനെ ഡയറക്ട് ചെയ്യുന്ന ഷാജി കൈലാസ്

Web Desk   | Asianet News
Published : Oct 18, 2021, 05:22 PM IST
'എല്ലാത്തിനും ഒരു കാരണമുണ്ട്', എലോണില്‍ മോഹൻലാലിനെ ഡയറക്ട് ചെയ്യുന്ന ഷാജി കൈലാസ്

Synopsis

ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുകയാണ്.  

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എലോണ്‍. ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ (Mohanlal) വീണ്ടും നായകനാകുന്നുവെന്നതു തന്നെ കാത്തിരിപ്പിന് കാരണം. എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എലോണിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

മോഹൻലാലിന് നിര്‍ദേശം കൊടുക്കുന്ന ഷാജി കൈലാസിനെയാണ് ഫോട്ടോയില്‍ കാണുന്നത്. ഷാജി കൈലാസ് തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.  ഷാജി കൈലാസ് മോഹൻലാലുമൊത്തുള്ള ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്, എന്തു സംഭവിക്കുന്നതിനും ഒരു കാരണമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ്. ഷാജി കൈലാസിന്റെയും മോഹൻലാലിന്റെയും ഫോട്ടോ ഹിറ്റായി മാറിയിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. യഥാര്‍ഥ നായകൻമാര്‍ എല്ലായ്‍പ്പോഴും തനിച്ചാണ് എന്ന ടാഗ്‍ലൈനോടെയാണ് എലോണ്‍ എത്തുക. ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റ് തന്നെയായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക.

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ