ഇന്ത്യന്‍ സിനിമകള്‍ യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നുവെന്ന് ഷാജി എം കരുണ്‍

By Web TeamFirst Published Sep 1, 2019, 6:57 PM IST
Highlights

ഇന്ത്യന്‍ സിനിമകള്‍ കൂടുതലായും മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യം വച്ചിട്ടുള്ളവയായതിനാല്‍ പലപ്പോഴും യഥാര്‍ത്ഥ്യം മറച്ചുവെക്കപ്പെടുന്നുവെന്ന് ഷാജി എന്‍ കരുണ്‍

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമകള്‍ കൂടുതലായും മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യം വച്ചിട്ടുള്ളവയായതിനാല്‍ പലപ്പോഴും യഥാര്‍ത്ഥ്യം മറച്ചുവെക്കപ്പെടുന്നുവെന്ന് സംവിധായകന്‍ ഷാജി എം കരുണ്‍. ആധുനിക ഇന്ത്യന്‍ സിനിമകള്‍ തലമുറയെ കൂടുതല്‍ കള്ളം പറഞ്ഞു പഠിപ്പിക്കുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യം വന്നെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കനകക്കുന്നില്‍ നടക്കുന്ന സ്‌പെയ്‌സ് ഫെസ്റ്റിവലില്‍ ഡോക്ടര്‍ ഹരീഷ് എന്‍ നമ്പൂതിരിയോടൊപ്പം സംസാരിക്കുകാരായിരുന്നു അദ്ദേഹം. കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങളെന്നും എം കരുണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ കാണുന്നതുപോലെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതല്ല സ്മാരകമെന്നും, അതിനെ എപ്പോഴും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് നിലനിന്നിരുന്ന സ്മാരകങ്ങള്‍ ഇന്ന് അന്യമായെന്നും ആ സ്മാരകങ്ങള്‍ ഇന്ന് സിനിമയില്‍ മാത്രമേ കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്‌കാരങ്ങളുടെ പരിച്ഛേദമായി സിനിമകള്‍ എപ്പോഴും മാറാറുണ്ട്. അതുകൊണ്ടുതന്നെയാണ് ആ കാലഘട്ടത്തിന്‍റെ തെളിവായി സിനിമകള്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

click me!