ഇതെന്റെ മകള്‍; മില്ലയെ പരിചയപ്പെടുത്തി ഷക്കീല

By Web TeamFirst Published Mar 21, 2021, 10:00 AM IST
Highlights

ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. 

രുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. ഇപ്പോഴിതാ തന്റെ മകളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഷക്കീല. 

ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു. തനിക്ക് കൂട്ടിന് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു. 


 

click me!