നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാർ സ്ക്രീനിലേക്ക്; 'സൈമണ്‍ ഡാനിയല്‍' ഫസ്റ്റ് ലുക്ക്

By Web TeamFirst Published Mar 21, 2021, 9:09 AM IST
Highlights

സ്‌റ്റൈലിഷ് ലുക്കിലാണ് സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് കുമാര്‍ എത്തുന്നത്. 

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നടൻ വിനീത് കുമാര്‍ ബി​ഗ് സ്ക്രീനിൽ എത്തുന്നു. 'സൈമണ്‍ ഡാനിയല്‍' എന്ന ചിത്രത്തിൽ നായകനായാണ് താരം എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോകത്തിലെ യഥാര്‍ത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന കാപ്ഷനോടെയാണ് ഫഹദ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

സ്‌റ്റൈലിഷ് ലുക്കിലാണ് സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് കുമാര്‍ എത്തുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. സാജന്‍ ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് റിപ്പോർട്ടുകൾ. മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും.

"The true mystery of the world is the visible, not the invisible" Hereby unveiling the first look poster of the motion...

Posted by Fahadh Faasil on Saturday, 20 March 2021
click me!