
കൊച്ചി: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ സീരിസ് 'സെക്സ് എഡ്യൂക്കേഷന്‍' സീസണ്‍ 4 സെപ്തംബര്‍ 21ന് റിലീസ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് സീരിസിന്‍റെ അവസാന സീസണ്‍ നേടുന്നത് എന്നാണ് വിവരം. അതിനിടെ സെക്സ് എഡ്യൂക്കേഷന് വേണ്ടി വളരെ വ്യത്യസ്തമായ പ്രമോ ഇറക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ. മൈത്രി അഡ്വർടൈസിംഗ് വർക്സ് ആണ് 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂള്‍' എന്ന പ്രമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഗോപു, ഷീലു എന്നീ യുവാക്കള്‍ ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നയിടത്താണ് വീഡിയോ തുടങ്ങുന്നത്. ഷക്കീല അഭിനയിച്ച പഴയ ഒരു സിനിമയുടെ പേരും ഡ്രൈവിംഗ് സ്കൂള്‍ എന്നാണ്. ലൈംഗിക വിദ്യാഭ്യാസ കാര്യങ്ങളാണ് വീഡിയോയില്‍ ഷക്കീല യുവാക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുൻവിധികളിൽ നിന്ന് മാറി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയും ഷക്കീല തന്നെ ഈ വീഡിയോയിലൂടെ പറയുന്നു. നെറ്റ്‌ഫ്ലിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലാണ് പ്രൊമോ ഫിലിം റിലീസ് ചെയ്തിട്ടുള്ളത്. 'തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ, തെറ്റുകളില്‍ നിന്ന് പഠിക്കൂ, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ' എന്നാണ് പഞ്ച് ഡയലോഗായി ഷക്കീല ഈ വീഡിയോയില്‍ പറയുന്നത്.
അതേ സമയം നെറ്റ്ഫ്ലിക്സിനായി ലോറി നൺ മേക്കറായ ബ്രിട്ടീഷ് കൗമാര സെക്‌സ് കോമഡി പരമ്പരയാണ് സെക്‌സ് എഡ്യൂക്കേഷൻ . സാങ്കൽപ്പിക പട്ടണമായ മൂർഡെയ്‌ലിലെ കൗമാരക്കാരുടെയും മുതിർന്നവരുടെയും ലൈംഗിക ജീവിതവും അതിലെ രസകരമായ സംഭവങ്ങളും ഈ സീരിസില്‍ ഉള്‍കൊള്ളുന്നു.
ആസാ ബട്ടർഫീൽഡ് , ഗില്ലിയൻ ആൻഡേഴ്‌സൺ , എൻകുറ്റി ഗത്വ , എമ്മ മക്കി , കോണർ സ്വിൻഡെൽസ് , കേദാർ വില്യംസ്-സ്റ്റിർലിംഗ് , അലിസ്റ്റർ പെട്രി , മിമി കീൻ എന്നിവരാണ് പ്രധാന താരങ്ങള്‍. ആദ്യ സീസണ്‍ 2019 ജനുവരി 11 നാണ് റിലീസായത്. ഇത് ആഗോള വ്യാപകമായി വന്‍ സ്വീകാര്യത നേടി.
തിറയാട്ടം എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി; ഒക്ടോബർ ആറിന് ചിത്രം റിലീസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ