കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം എത്ര?, വെളിപ്പെടുത്തി നടി ഷക്കീല

Published : Jan 13, 2024, 06:04 PM IST
കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം എത്ര?, വെളിപ്പെടുത്തി നടി ഷക്കീല

Synopsis

കാതരയ്‍ക്ക് ലഭിച്ച പ്രതിഫലവും എത്ര എന്ന് വെളിപ്പെടുത്തി നടി ഷക്കീല.

നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നത് സിനിമയിലെ വസ്‍തുതയാണ് എന്ന് വെളിപ്പെടുത്തി നടി ഷക്കീല. എനിക്ക് ഒരു സമ്പാദ്യവുമില്ല, കിട്ടിയതെല്ലാം എന്റെ കുടുംബത്തിന് കൊടുത്തു. അതിനാല്‍ ആദായ നികുതി വകുപ്പിനെ തനിക്ക് പേടിയില്ല എന്നും നടി ഷക്കീല വ്യക്തമാക്കി.

കിന്നാരത്തുമ്പികളില്‍ വേഷമിട്ടതിന് ലഭിച്ച പ്രതിഫലം ഇരുപത്തിയയ്യായിരം രൂപയാണ് എന്നും നടി ഷക്കീല വെളിപ്പെടുത്തി. കിന്നാരത്തുമ്പിയില്‍ എനിക്ക് ഉണ്ടായിരുന്നത് അഞ്ച്  ദിവസം മാത്രമായിരുന്നു. അത് വലിയ ഹിറ്റായി. പിന്നീട് കാതര എന്ന സിനിമയ്‍ക്ക് ദിവസവും ലഭിച്ചത് പതിനായിരം രൂപ ആയിരുന്നു എന്നും 10 ദിവസമാണ് ചിത്രീകരണമുണ്ടായത് എന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷക്കീല വ്യക്തമാക്കി.

എനിക്ക് മൂന്ന് ലക്ഷം മൂന്നാമത്തെ സിനിമയ്‍ക്ക് പ്രതിഫലമായി ലഭിച്ചു. പിന്നീട് മൂന്ന്, നാല് ലക്ഷമൊക്കെ സിനിമയ്‍ക്ക് പ്രതിഫലം ലഭിക്കാറുണ്ടായിരുന്നു എന്നും നടി ഷക്കീല വെളിപ്പെടുത്തി. തനിക്ക് മൂന്ന് ലക്ഷം മൂന്ന് ദിവസത്തേയ്‍ക്ക് മാത്രമായും പ്രതിഫലമായി ലഭിച്ചിട്ടുണ്ട് എന്നും ഷക്കീല വെളിപ്പെടുത്തുന്നു. അന്നൊന്നും പൈസയുടെ വില അറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

അവസരം ലഭിച്ചാല്‍ ഇനിയും മലയാള സിനിമയില്‍ വേഷമിടും എന്നും സദാചാരം ഒരു മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കവേ ഷക്കീല വ്യക്തമാക്കി. ആയിരക്കണക്കിനാളുകളുടെ മനസില്‍ ഞാനുണ്ടെന്നതിന്റെ തെളിവാണ് തന്നെ കാണാൻ തടിച്ചുകൂടിയ ആള്‍ക്കൂട്ടും അതില്‍ വലിയ സന്തോഷം ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി. സമ്പാദ്യമൊന്നും ഒരിക്കലും ഞാൻ ഒരു തരത്തിലും ദുരുപയോഗം ചെയ്‍തിട്ടില്ല . അങ്ങനെയുളള പ്രചാരണം തീര്‍ത്തും തെറ്റാണ്. അറുപത്തിയഞ്ചോളം ചെക്കുകള്‍ മാറാനാകാതെ ബൗണ്‍സിയതിന് ശേഷം പണമായിട്ടാണ് പ്രതിഫലം സ്വീകരിച്ചിരുന്നത് എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

Read More: കോടികള്‍ വേണ്ടെന്നുവെച്ചോ?, ഗുണ്ടുര്‍ കാരം സിനിമയ്‍ക്ക് മഹേഷ് ബാബുവിന് ലഭിച്ച പ്രതിഫലം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ