'അന്ന് മഹാനടൻ കൊടുത്തത് 25 രൂപ', ജയറാമിന് എതിരായ കമന്റിനെ കുറിച്ച് ശാലു പേയാട്, പിന്നാലെ വിമർശനം

Published : Jun 04, 2026, 11:10 PM IST
shalu peyad

Synopsis

'നടൻ ജയറാം വർഷങ്ങളോളം കൂടെയുണ്ടായിരുന്ന മേക്കപ്പ്മാന്റെ വിവാഹത്തിന് കുറഞ്ഞ തുക നൽകിയെന്ന് ഫോട്ടോഗ്രാഫർ ശാലു പേയാട് പറഞ്ഞു. ഈ തുക കുറവാണെന്ന് ശാലു കരുതിയപ്പോൾ, അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.

ട്വന്റി ട്വന്റി സിനിമയുടെ ക്ലൈമാക്സിൽ താൻ ഇല്ലാത്തിന് രണ്ട് അഭിമുഖങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞ ജയറാമിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ഉയരുകയാണ്. പലരും മുൻകാല കാര്യങ്ങൾ കുത്തിപ്പൊക്കി പോസ്റ്റുകളും കമന്റുകളും ഇടുന്നുണ്ട്. അക്കൂട്ടത്തിൽ ഫോട്ടോ​ഗ്രാഫർ ശാലു പേയാട് ഇട്ടൊരു കമന്റ് ഏറെ വൈറലായിരിക്കുകയാണ്.

'ഒരുപാട് വർഷം കൂടെ നിന്ന മേക്കപ്പ് മാന്റെ കല്യാണത്തിന് 25 രൂപ കൊടുത്ത മഹാനടൻ', എന്നായിരുന്നു ഒരു പോസ്റ്റിന് താഴെ ശാലു പേയാട് കമന്റായി കുറിച്ചത്. ഇതിനിപ്പോൾ വിശദീകരണവുമായി ശാലു തന്നെ രം​ഗത്ത് എത്തിയിട്ടുണ്ട്. 'ആ പയ്യനെ എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. ജയറാമേട്ടന്‍റെ കൂടെ വര്‍ഷങ്ങളായി നിന്ന ആളാണ്. ഞങ്ങളൊരു പടം ചെയ്ത സമയത്താണ് അവന്‍റെ കല്യാണം കഴിയുന്നത്. ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചു. പക്ഷേ കൊടുത്തത് പതിനായിരം ഉലുവ. അതിനെക്കാളും കൂടുതല്‍ മറ്റുള്ളവര്‍ കൊടുത്തിട്ടുണ്ട്. വെറും പതിനായിരം രൂപയാണ് കൊടുത്തത്. നമുക്ക് അന്നൊരു വിഷമം ഉണ്ടായിരുന്നു അന്ന്. പിന്നെ ഇരുപത്തി അയ്യായിരം എന്ന് എഴുതിയത് വെറുതെ അല്ല പതിനായിരം കൂടുതല്‍ തള്ളിരിക്കട്ടെന്ന് വിചാരിച്ചു. ആ ക്രെഡിറ്റ് ഇരിക്കട്ടെന്ന് കരുതി. ഒരുമാതിരിപ്പെട്ട പല ആര്‍ട്ടിസ്റ്റുകളും ഒപ്പമുള്ളവര്‍ക്ക് പത്ത് പൈസ കൊടുക്കില്ല. വന്ന് തള്ളും. അല്ലാതെ കൊടുക്കില്ല. കൊടുക്കുന്നത് ഔദാര്യമൊന്നും അല്ല. വര്‍ഷങ്ങള്‍ ഒപ്പം നിന്നിട്ട് അവരുടെ കല്യാണത്തിന് കൊടുക്കണം. അത്രയും ആത്മാര്‍ത്ഥമായാണ് അവര്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത്', എന്നായിരുന്നു സിനി ഫിലേയോട് ശാലി പേയാട് പറഞ്ഞത്.

പിന്നാലെ ശാലുവിന് നേരെ വിമർശനങ്ങൾ വരുന്നുണ്ട്. ആ യഥാർത്ഥത്തിൽ കൊടുത്ത തുക ചെറുതല്ലെന്നാണ് ഇവർ പറയുന്നത്. 'ആ പൈസക്കു എത്ര മുല്യമുണ്ടന്നു നിങ്ങൾക്കു പറയാൻ പറ്റോ. ഒരു രൂപയയാലും ആരു തന്നാലും വാങ്ങിക്കണം. അതു നിങ്ങളുടെ പരീക്ഷണങ്ങളാവാം, പതിനായിരം ചെറിയ തുകയൊന്നും അല്ല', എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രാജസേനന്‍ പണ്ടേ പറഞ്ഞതാണ്'; ജയറാമിനെ കുറ്റപ്പെടുത്തിയുള്ള വൈറല്‍ പോസ്റ്റില്‍ പ്രതികരണവുമായി രാജസേനന്‍
22-ാം ദിവസം പ്രഖ്യാപനം; 'സാംകുട്ടി Vs ശ്രീക്കുട്ടന്‍' ഒടിടിയിലേക്ക്, 'അതിരടി' എവിടെ കാണാം?