'അച്ഛന്‍റെ പ്രണയ ഗാനത്തിന് തബല വായിച്ച് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്'; ഷമ്മി തിലകന്‍റെ കുറിപ്പ്

Web Desk   | Asianet News
Published : May 16, 2020, 04:03 PM IST
'അച്ഛന്‍റെ പ്രണയ ഗാനത്തിന് തബല വായിച്ച് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്'; ഷമ്മി തിലകന്‍റെ കുറിപ്പ്

Synopsis

''ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ, സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടുകൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..? പറ്റില്ല ഭായീ, ബട്ട് ഐ ക്യാന്‍'' 

പ്രജയിലെ തന്‍റെ ഡയലോഗ് മാറ്റിപ്പറഞ്ഞ് സ്വയം ട്രോളിയും ഓര്‍മ്മകള്‍ പങ്കുവച്ചും നടന്‍ ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് കുറിപ്പ്. അച്ഛന്‍ തിലകനൊപ്പം അഭിനയിച്ച നിമിഷമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. 1986 ല്‍ പുറത്തിറങ്ങിയ ഐസ്ക്രീം എന്ന ചിത്രത്തില്‍ തിലകന്‍ അഭിനയിച്ച ഗാനരംഗത്തില്‍ പാട്ടിനൊത്ത് തബലയില്‍ താളം പിടിക്കുന്നത് താനാണെന്നും അത് അപ്രതീക്ഷിതമായി വീണുകിട്ടിയ വേഷമായിരുന്നുവെന്നും ഷമ്മീ തിലകന്‍ കുറിക്കുന്നു. 

''ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ, സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടുകൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..? പറ്റില്ല ഭായീ, ബട്ട് ഐ ക്യാന്‍'' എന്നും ഷമ്മി തിലകന്‍ പറയുന്നു. 

ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

#കുത്തിപ്പൊക്കൽ_പരമ്പര.
(Ice Cream-1986. Script : John Paul. Direction : Antony Eastman.)

ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവർ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്..; ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!

#പ്രേമമെന്നാലെന്ത്..?
#അതിൻ_ദാഹമെന്നാലെന്ത്..?
#ആരോമലാളല്ലേ_ചൊല്ലാമോ..?
#ഒരു_തൂവലാലുള്ളം_തലോടാമോ..?

പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം..!😜
ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല..; ഈ ഞാൻ തന്നെയാണ്..!!😎

K.G.ജോർജ്ജ് സാറിന്റെ കീഴിൽ സിനിമയിലും..; അച്ഛൻറെ കീഴിൽ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവർത്തിച്ച് വന്നിരുന്ന ഞാൻ..; പുലിയൂർ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും..; ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ (ബോൾഗാട്ടി പാലസ്) പോയത്..!
ഗാനരംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തിൽ..; അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം..!😜😜

ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..!?
പറ്റില്ല ഭായീ..!
#But_I_can..!!💪🤓😎

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ