Shammy Thilakan : 'ചിരിക്കണ ചിരി കണ്ടോ'; തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

Published : Jun 28, 2022, 05:16 PM IST
Shammy Thilakan : 'ചിരിക്കണ ചിരി കണ്ടോ'; തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

Synopsis

തിലകന്‍റെയും ഷമ്മി തിലകന്‍റെയും നിലപാടുകളിലെ ചില സമാനതകള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് ഏറെ കമന്‍റുകളും

നടന്‍ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്ന താരസംഘടനയായ അമ്മയുടെ നടപടി വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മിയെ പുറത്താക്കാന്‍ തീരുമാനമെടുത്തെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തയെങ്കിലും വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചു. സംഘടനയ്ക്കെതിരെ തുടര്‍ച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ജനറല്‍ ബോഡി യോഗത്തിനു ശേഷമുള്ള ഷമ്മി തിലകന്‍റെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.

അച്ഛന്‍ തിലകനൊപ്പമുള്ള ഒരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ഷമ്മി പങ്കുവച്ചിരിക്കുന്നത്. അടുത്തടുത്ത് ഇരിക്കുന്ന ഇരുവരും ചിരിക്കുന്നതാണ് ചിത്രം. ചിരിക്കണ ചിരി കണ്ടോ എന്നാണ് ഷമ്മി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഫീലിംഗ് റിലാക്സ്ഡ് എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ALSO READ : 'അച്ഛനോട് കാണിച്ചത് ഇപ്പോൾ എന്നോടും', അമ്മ അംഗങ്ങൾക്കെതിരെ ഷമ്മി തിലകൻ; ഗണേഷിനെതിരെ രൂക്ഷ വിമർശനം

അതേസമയം ഷമ്മി തിലകന്‍ ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അമ്മ സംഘടന നികുതി വെട്ടിച്ചുവെന്നും രജിസ്ട്രേഷന്‍ തട്ടിപ്പ് നടത്തിയെന്നും ഷമ്മി ആരോപിച്ചു. തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് ഗണേഷ്കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു. 'ഗണേഷിന്‍റെ ബന്ധുവായ ഡിവൈഎസ്പിയാണ് എനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും അച്ഛൻ തിലകനോട് പണ്ട് 'അമ്മ' അംഗങ്ങൾ കാണിച്ചത് ഇപ്പോൾ എന്നോടും കാണിക്കുകയാണന്നും ഷമ്മി കുറ്റപ്പെടുത്തി. തിലകനും മുന്‍പ് അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്.

ALSO READ : നായകന്‍ പൃഥ്വിരാജ്, സംവിധാനം ജീത്തു ജോസഫ്; 'മെമ്മറീസ്' ടീം വീണ്ടും

അതേസമയം ഷമ്മി തിലകന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. തിലകന്‍റെയും ഷമ്മി തിലകന്‍റെയും നിലപാടുകളിലെ ചില സമാനതകള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് ഏറെ കമന്‍റുകളും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?
വിജയ് ആരാധകർക്ക് നിരാശ; ‘ജനനായകൻ’ റിലീസ് ഇനിയും നീളും