Rorschach : മമ്മൂട്ടിയുടെ മാസ് എൻട്രി; 'റോഷാക്ക്‌' ഷൂട്ടിനായി താരം ദുബൈയിൽ - വീഡിയോ

By Web TeamFirst Published Jun 28, 2022, 5:05 PM IST
Highlights

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.

പേരിലെ വ്യത്യസ്തത കൊണ്ടും മമ്മൂട്ടിയുടെ(Mammootty) സിനിമ എന്ന നിലയിലും ഏറെ ശ്രദ്ധനേടിയ ചിത്രമാണ്  'റോഷാക്ക്‌' (Rorschach). പ്രഖ്യാപനസമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിനായി ദുബൈയിൽ എത്തിയ മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. കാറിൽ നിന്നും മാസ് ലുക്കിൽ ഇറങ്ങിവരുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'റോഷാക്ക്‌'. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. സൈക്കോളജിക്കൽ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകിയ സൂചന. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. 

'കടുവ'യെ ചൊല്ലി തർക്കം, പരാതി പരിശോധിച്ചേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് കോടതി

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. റോഷാക്കിന്റെ  ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. 

നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

അതേസമയം, നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രത്തിന്റേയും നിർമ്മാണം. 

click me!