വിമര്‍ശനത്തിന് മറുപടി; അമ്മയുടെ കവിളില്‍ കടിച്ച് ഷംന കാസിം

Published : Sep 24, 2021, 10:50 AM ISTUpdated : Sep 24, 2021, 10:51 AM IST
വിമര്‍ശനത്തിന് മറുപടി; അമ്മയുടെ കവിളില്‍ കടിച്ച് ഷംന കാസിം

Synopsis

ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതെങ്കില്‍ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു

തെലുങ്ക് ടെലിവിഷന്‍ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ നടി ഷംന കാസിം (Shamna Kasim/ Purnaa) സന്തോഷപ്രകടനത്തിന്‍റെ ഭാഗമായി മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചത് വിവാദമായിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിലെ 'ധീ' (Dhee) എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷംന മത്സരാര്‍ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം. 

അമ്മയുടെ കവിളില്‍ കടിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഷംന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. "നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‍നമാണ്", എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്.

ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതെങ്കില്‍ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഷംനയെ കുറ്റപ്പെടുത്തുന്നവര്‍ കപട സദാചാരത്തിന്‍റെ വക്താക്കളാണെന്നായിരുന്നു ഈ വിഭാഗത്തിന്‍റെ പ്രതികരണം. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തെത്തിയ 'മഞ്ഞു പോലൊരു പെണ്‍കുട്ടി'യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. 'പൂര്‍ണ്ണ' എന്ന പേരിലാണ് തമിഴ്, തെലുങ്ക് സിനിമാമേഖലകളില്‍ ഷംന അറിയപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദുൽഖറിനൊപ്പം നിവിൻ പോളിയും, കൂടെ അവാർഡ് വാരിക്കൂട്ടിയ പടവും; ഒന്നല്ല, ഡിസംബറിൽ ഒടിടി റിലീസുകൾ 6
ചലച്ചിത്രമേളയുടെ ആദ്യ ദിനം ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ