
മലയാള സിനിമയില്‍ നിരവധി താര ജോഡികൾ ഉണ്ടായിട്ടുണ്ട്. മോഹൻലാൽ-ശോഭന(ഉര്‍വശി, രേവതി), ജയറാം- പാർവതി, മമ്മൂട്ടി- ശോഭന(സുഹാസിനി) അങ്ങനെ പോകുന്നു ഉദാഹരണങ്ങൾ. അത്തരത്തിലൊരു താരജോഡി ആയിരിക്കുകയാണ് ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും. ആർഡിഎക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ ആണ് ഇവർ പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്. ഇപ്പോഴിതാ ഈ കോമ്പോ വീണ്ടും ഒന്നിക്കുകയാണ്.
ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലാണ് ഷെയ്നിന്റെ നായികയായി മഹിമ എത്തുന്നത്. ഇതിന്റെ സന്തോഷം ഷെയ്ൻ പങ്കുവച്ചിട്ടുമുണ്ട്. "ആർഡിഎക്സിന് ശേഷം ഞാനും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാര്‍ട്സ്. ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങൾ ഏവറർക്കും പ്രിയപ്പെട്ടതായിതീരുമെന്ന് ഞാൻ കരുതുന്നു...", എന്നാണ് ഷെയ്ൻ കുറിച്ചത്. പിന്നാലെ ആശംസയുമായി ആരാധകരും രംഗത്തെത്തി. ആർഡിഎക്സ് കഥാപാത്രങ്ങളായ മിനിയും റോബർട്ടും ഇതിലെങ്കിലും ഒന്നിക്കുമോ എന്നാണ് അവർ ചോദിക്കുന്നത്.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ ആണ് നിർമാണം. ഇവരുടെ രണ്ടാമത്തെ പ്രൊഡക്ഷൻ കൂടിയാണിത്. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനഘ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തും.
ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം ആയിരുന്നു ആര്‍ഡിഎക്സ്. ആന്‍റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഷെയ്ന്‍- മഹിമ ജോഡിയുടെ ഗാനരംഗം ഏറെ ഹിറ്റാണ്.
കളക്ഷനിൽ ഉയരെ പറന്ന് 'ഗരുഡൻ'; ഹൗസ് ഫുൾ ഷോകൾ, ആഗോളതലത്തിൽ സുരേഷ് ഗോപി ചിത്രം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ