ക്യാമറക്ക് പിന്നിലേക്ക്, ഷെയ്ൻ നിഗം സംവിധായകനാകുന്നു; ഒപ്പം വമ്പൻ പ്രഖ്യാപനങ്ങളും

Published : Sep 23, 2022, 03:45 PM ISTUpdated : Sep 23, 2022, 03:46 PM IST
ക്യാമറക്ക് പിന്നിലേക്ക്, ഷെയ്ൻ നിഗം സംവിധായകനാകുന്നു; ഒപ്പം വമ്പൻ പ്രഖ്യാപനങ്ങളും

Synopsis

കഥ , തിരക്കഥ , ക്യാമറ , എഡിറ്റിംഗ് , സംഗീതം എന്നിവ നിർവഹിച്ചതും ഷെയ്ൻ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമാണ് 'സംവെയർ' (Somewhere).സംവെയറിന്‍റെ റിലീസ് സംബന്ധിച്ചുള്ള പ്രഖ്യാപനമടക്കം നടത്തി താരം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ഒ ടി ടി പ്ലാറ്റുഫോമിലൂടെയാകും സംവെയർ റിലീസ് ചെയ്യുകയെന്നാണ് ഷൈൻ നിഗം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവ നടൻ ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സംവെയർ'. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'സംവെയർ' എന്നതടക്കമുള്ള കാര്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

സ്കൂൾ നാളുകൾ മുതൽ ഷെയ്ൻ നിഗത്തിന് അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ , തിരക്കഥ , ക്യാമറ , എഡിറ്റിംഗ് , സംഗീതം എന്നിവ നിർവഹിച്ചതും ഷെയ്ൻ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിൻ നിഗവും, ഫയാസ് എൻ ഡബ്ലിയുവും ചേർന്നാണ്.

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി സിദ്ധാര്‍ഥ് ഭരതന്‍; 'എസ് ഐ അശോക് കുമാര്‍' ആയി 'വേല'യില്‍

പശ്ചാത്തല സംഗീതം : പ്രകാശ് അലക്സ്, അസോസിയേറ്റ് ക്യാമറമാൻ : സിതിൻ സന്തോഷ് , ജെ കെ , കലാസംവിധാനം : ഫയസ് എൻ ഡബ്ല്യു, പ്രൊഡക്ഷൻ കൺട്രോളർ : അശ്വിൻ കുമാർ , സ്റ്റുഡിയോ : സപ്ത റെക്കോർഡ്സ് , ലൈൻ പ്രൊഡ്യൂസർ : ജിതിൻ കെ സലിം , കളറിസ്റ്റ് : സജുമോൻ ആർ ഡി , അസിസ്റ്റന്റ് കളറിസ്റ്റ് : വിനു വിൽഫ്രഡ് , സൗഡ് : വിക്കി, കിഷൻ , ഡിസൈൻ : ഏസ്തെറ്റിക് കുഞ്ഞമ്മ, മേക്കപ്പ് : റിസ്വാൻ ദി മേക്കപ്പ് ബോയ് , ക്യാമറ അസിസ്റ്റന്റസ് :  അക്ഷയ് ലോറൻസ് , ഷോൺ , പ്രൊഡക്ഷൻ ഓപ്പറേറ്റ്സ് : അഖിൽ സാജു , മനു തോമസ് , വാർത്ത പ്രചരണം : പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഒരുലക്ഷം നിക്ഷേപിച്ച് വെറുതെ ഇരുന്നവർ കോടീശ്വരർ, ഒന്നും രണ്ടും കോടിയുടെ ഉടമയല്ല; ഒരു സെറാമിക്സ് വിസ്മയം!

 

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍