വിലക്ക് നീങ്ങുന്നു; ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം

Web Desk   | Asianet News
Published : Jan 09, 2020, 09:37 PM ISTUpdated : Jan 09, 2020, 09:43 PM IST
വിലക്ക് നീങ്ങുന്നു; ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം

Synopsis

'അമ്മ'യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ പറഞ്ഞു. 

കൊച്ചി:  നടൻ ഷെയ്ൻ നി​ഗമിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് നീങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം പറഞ്ഞു. 'അമ്മ'യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ പറഞ്ഞു. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു.

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീർക്കാൻ ഷെയ്‍നിന് നിർമ്മാതാക്കൾ നൽകിയ സമയ പരിധി ഈ മാസം ആറിന് അവസാനിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഷെയ്ൻ തള്ളുകയും ചെയ്തിരുന്നു. 

Read Also: 'പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുന്നു'; യഥാര്‍ത്ഥ രേഖകള്‍ കൈയ്യിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം