
തമിഴിൽ അരങ്ങേറാനൊരുങ്ങി യുവതാരം ഷൈയിൻ നിഗം. ഷെയിനിന്റെ ആദ്യ തമിഴ് ചിത്രം മദ്രാസ്ക്കാരന്റെ ടീസർ കഴിഞ്ഞ ദിവസം റീലീസായി. ചെന്നൈ വടപളനിയിൽ ടീസർ ലോഞ്ച് ഇവന്റും അണിയറക്കാർ ഒരുക്കിയിരുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ചിത്രമാണ് മദ്രാസ്ക്കാരൻ.
വാലി മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. നടൻ സിമ്പു ആണ് ടീസർ പുറത്തിറക്കിയത്. ആർഡിഎക്‌സിന്റ വൻ വിജയത്തിന് ശേഷം ചടുലമായ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ ഷെയിൻ എത്തുമ്പോൾ പ്രതീക്ഷകളെറേയാണ്.
കലൈയരസൻ, നിഹാരിക കൊണ്ടിനെല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാം സി എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രസന്ന എസ് കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്.
ആർ വസന്ത കുമാറാണ് എഡിറ്റർ, ആർട്ട് ഡയറെക്ഷൻ - അനന്ത് മണി. ചെന്നൈ മധുരൈ കൊച്ചി എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഷെയ്‍ൻ നിഗം നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ലിറ്റിൽ ഹാർട്സ് ആണ്. ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും" ലിറ്റിൽ ഹാർട്സ്" ശ്രദ്ധേയമാണ്.
വിസ്മയമൊരുക്കാൻ വിക്രം; തങ്കലാൻ സെൻസറിങ് പൂർത്തിയായി, കേരളത്തിൽ വമ്പൻ റിലീസ്