Priyadarshan : പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകൻ, ചിത്രീകരണം ഉടൻ

Published : Jun 15, 2022, 08:06 AM ISTUpdated : Jun 15, 2022, 08:07 AM IST
Priyadarshan : പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകൻ, ചിത്രീകരണം ഉടൻ

Synopsis

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദർശന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

സംവിധായകൻ പ്രിയദർശൻ്റെ(Priyadarshan) പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം(shane nigam) നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്.

ചിത്രത്തിൽ ഷെയ്ൻ നിഗത്തെ കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായിക നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദർശന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം അപ്പാത, എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സില്‍ വരാനിരിക്കുന്ന ആന്തോളജിയിലെ രണ്ടുചിത്രങ്ങള്‍ എന്നിവയാണ് സംവിധായകന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അക്ഷയ് കുമാനായകനാവുന്ന ഒരു ബോളിവുഡ് ചിത്രവും പ്രിയന്‍റേതായി വരാനുണ്ട്. 

Ullasam Song : ഷാന്‍ റഹ്‍മാന്‍റെ ഈണത്തില്‍ 'ഉല്ലാസ'ത്തിലെ വീഡിയോ ഗാനം

ഉല്ലാസം എന്ന ചിത്രമാണ് ഷെയ്നിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. നവാഗതനായ ജീവന്‍ ജോജോയാണ് സംവിധാനം. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു